വിനീത് ശ്രീനിവാസന് വീട്ടു തടങ്കലില് എന്ന വാര്ത്ത ആണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചക്രഭൂമി ഡെയ്ലി എന്ന പത്രത്തിലെ വാര്ത്തയിലൂടെയാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ഏതായാലും ഈ രസകരമായ വാർത്തയിലൂടെ താൻ അഭിനയിക്കാൻ പോകുന്ന പുതിയ സിനിമയുടെ അനൗണ്സ്മെന്റ് പോസ്റ്റര് പുറത്തു വരുമെന്നാണ് വിനീത് ശ്രീനിവാസൻ അറിയിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ രസകരമായ രീതിയിൽ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ പോസ്റ്റർ വരുന്ന കാര്യം പറഞ്ഞിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ജന്മദിനം കൂടി പ്രമാണിച്ചാണ് ഇപ്പോൾ ഈ പ്രഖ്യാപനം എത്തുന്നത്. വിനീത് സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഏകദേശം പൂർത്തിയാവുന്ന ഘട്ടത്തിലാണ്. ഹൃദയം തീയേറ്റർ റിലീസ് ആയാവും എത്തുക എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ഏതായാലും കഴിഞ്ഞ ദിവസം പുറത്തു വിട്ട രസകരമായ പോസ്റ്റർ റിലീസ് പ്രഖ്യാപന വാർത്തയിൽ കുറിച്ചിരിക്കുന്നു വാക്കുകൾ അങ്ങനെ, ഫീല്ഗുഡ് സിനിമകളില് മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന് ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില് തടങ്കലിലിട്ടതായി റിപ്പോര്ട്ടുകള്. ഇന്ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില് എഡിറ്റര് അഭിനവ് സുന്ദര് നായക് ആണെന്ന് ഇതിനോടകം അറിയാന് കഴിഞ്ഞിട്ടുണ്ട്. ടൊവിനോ തോമസ്, അജു വര്ഗീസ് അടക്കമുള്ള ഒട്ടനവധി മുന്നിര നേതാക്കളുടെ നല്ല സീനുകള് ഒരു കാര്യവുമില്ലാതെ നിഷ്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണിയാള് എന്നാണ് സിനിമാ വൃത്തങ്ങള് സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില് നായകനായി അഭിനയിച്ചില്ലെങ്കില് വെട്ടിക്കൊല്ലും എന്നാണ് ഭീഷണി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള് വിനീത് ശ്രീനിവാസന് പറഞ്ഞതിങ്ങനെ: നാളെ വെകീട്ട് 7 pm ന് സിനിമയുടെ അനൗണ്സ്മെന്റ് പോസ്റ്റര് പുറത്തു വരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ ഒരു മാര്ഗവും എന്റെ മുന്നില് ഇല്ല. അതുകൊണ്ട് ഈ സിനിമയില് എന്നെ വെച്ച് ഇവന് കാണിക്കാന് പോകുന്ന അക്രമങ്ങള്ക്ക് ഒന്നിനും ഞാന് ഉത്തരവാദി അല്ല. നാളെ പോസ്റ്റര് ഇറങ്ങുമ്പോള് എല്ലാവരും ദൈവത്തെ ഓര്ത്ത് സോഷ്യല് മീഡിയയില് ഷെയര് ചെയ്യണം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.