വിനീത് ശ്രീനിവാസന്റെ അനിയനും നടനുമായ ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനും നയൻതാര നായികാ വേഷത്തിലും എത്തിയ ഈ ചിത്രം നിർമ്മിച്ചത് നടനായ അജു വർഗീസ്, വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫന്റാസ്റ്റിക് ഫിലിമ്സിന്റെ ബാനറിൽ ആണ്. അജു വർഗീസ് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസന്റെ ചേട്ടനും, അത് പോലെ നടനും ഗായകനും രചയിതാവും സംവിധായകനും നിർമ്മാതാവും ആയ വിനീത് ശ്രീനിവാസനും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ലവ് ആക്ഷൻ ഡ്രാമയിലെ നായികാ വേഷം ചെയ്ത ലേഡി സൂപ്പർ സ്റ്റാർ നയൻ താര തന്നെ ഞെട്ടിച്ചു എന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. അത് എങ്ങനെ എന്നും വിനീത് ശ്രീനിവാസൻ പറയുന്നുണ്ട്.
നയൻ താരയെ ആദ്യമായി കണ്ട അനുഭവം ആണ് വിനീത് ശ്രീനിവാസൻ പങ്കു വെക്കുന്നത്. തെലുങ്ക് നടൻ നാഗ ചൈതന്യയെ കാണാൻ ഹൈദരാബാദിൽ എത്തിയപ്പോൾ ആണ് നയൻ താരയെ വിനീത് ശ്രീനിവാസൻ ആദ്യമായി നേരിട്ട് കാണുന്നത്. താൻ അവിടെ വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ നയൻതാര അവിടെയുള്ള ഒരു പ്രമുഖ നിർമ്മാതാവിനോട് പറഞ്ഞത് ശ്രീനിവാസൻ സാറിന്റെ മകനോട് തനിക്കൊന്നു സംസാരിക്കണം എന്നായിരുന്നു. ആ സമയത്തു ആണ് താൻ അവരെ ആദ്യമായി കണ്ടത് എന്നും ഇപ്പോൾ തന്റെ അനുജൻ സംവിധാനം ചെയ്ത സിനിമയിൽ നയൻതാര നായികാ വേഷം ചെയ്തതിൽ വലിയ സന്തോഷം ഉണ്ടെന്നും വിനീത് പറയുന്നു. അഭിനേതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും കരുത്തുറ്റ നായികമാർക്ക് ഒപ്പം അരങ്ങേറ്റം കുറിക്കാൻ ധ്യാനിനു കഴിഞ്ഞു എന്നും വിനീത് പറയുന്നു. ധ്യാൻ ആദ്യമായി അഭിനയിച്ച തിര എന്ന ചിത്രത്തിൽ ശോഭന ആയിരുന്നു നായികാ വേഷത്തിൽ എത്തിയത്. വിനീത് ശ്രീനിവാസൻ ആണ് ആ ചിത്രം സംവിധാനം ചെയ്തത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.