[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ജതിൻ രാംദാസ് തിരിച്ചു വരും; ലുസിഫെർ രണ്ടാം ഭാഗത്തെ കുറിച്ചു കൂടുതൽ വിവരങ്ങളുമായി ടോവിനോ തോമസ്..!

കംപ്ലീറ്റ് ആക്റ്റർ മോഹൻലാൽ നായകനായ ലുസിഫെർ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയം ആണ് സ്വന്തമാക്കിയത്. യുവ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ചെറുതെങ്കിലുംവളരെ കയ്യടി നേടുന്ന ഒരു വേഷം യുവ താരം ടോവിനോ തോമസും അവതരിപ്പിച്ചിരുന്നു. ജതിൻ രാംദാസ് എന്നു പേരുള്ള ഒരു യുവ രാഷ്ട്രീയ നേതാവ് ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ എത്തിയത്. ഇതിലെ അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗുകൾ ഏറെ കയ്യടി നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ലുസിഫെറിന് ഒരു രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ടോവിനോ തോമസ് അതിലും ഉണ്ടാകുമോ എന്ന ചോദ്യം പ്രേക്ഷകർ ഉയർത്തുന്നുണ്ട്.

ഓൺലുക്കേഴ്‌സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ടോവിനോ തോമസ് പറയുന്നത് ജതിൻ രാംദാസ് എന്ന കഥാപാത്രം ലുസിഫെർ 2 ആയ എമ്പുരാനിൽ ഉണ്ടാകും എന്നാണ് തന്റെ പ്രതീക്ഷ എന്നാണ്. മോഹൻലാൽ കഥാപാത്രം ആയ അബ്രഹാം ഖുറേഷിയുടെ കഥയാണ് ഈ രണ്ടാം ഭാഗം പറയുക. ചിത്രത്തിൽ സംവിധായകൻ ആയ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കും. സയ്യിദ്‌ മസൂദ് എന്ന കഥാപാത്രം ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. നൂറു കോടിയോളം രൂപ ആയിരിക്കും ഇതിന്റെ ബഡ്ജറ്റ് എന്നാണ് സൂചന. അടുത്ത വർഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രം 2021 ഇൽ റിലീസ് ചെയ്യും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

23 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.