ഇന്ന് മലയാളത്തിലെ മിനിമം ഗ്യാരണ്ടീ സംവിധായകരിൽ ഒരാൾ ആണ് വിനീത് ശ്രീനിവാസൻ. വിനീത് ഒരുക്കുന്ന ചിത്രങ്ങൾ ഒരിക്കലും മോശമാവില്ല എന്ന വിശ്വാസം പ്രേക്ഷകർക്കുണ്ട് എന്ന് മാത്രമല്ല, ആ വിശ്വാസം വിനീത് ഇതുവരെ ഇല്ലാതാക്കിയിട്ടുമില്ല. പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയം ആണ് വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത പുതിയ ചിത്രം. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്. നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ എന്നീ യുവനടന്മാരെ മലയാള സിനിമയ്ക്കു സമ്മാനിച്ച മലർവാടി ആർട്സ് ക്ലബ് ആയിരുന്നു വിനീത് ശ്രീനിവാസൻ ഒരുക്കിയ ആദ്യത്തെ ചിത്രം. എന്നാൽ അതിനു മുൻപ് തന്നെ താൻ ഒരു തിരക്കഥ ദുൽഖർ സൽമാനോട് പറഞ്ഞിരുന്നു എന്നും പക്ഷെ അത് നടക്കാതെ പോയി എന്നും വിനീത് വെളിപ്പെടുത്തുന്നു.
ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് വിനീത് ഈ വെളിപ്പെടുത്തൽ നടത്തിയത്. വിനീത് പറയുന്ന വാക്കുകൾ ഇപ്രകാരം, മലര്‍വാടി ആര്‍ട്സ് ക്ലബിനു മുന്‍പേ ഞാനെഴുതിയ തിരക്കഥ ആദ്യം ദുല്‍ഖറിനോടാണ് പറഞ്ഞത്. ദുല്‍ഖര്‍ അഭിനയിച്ച് തുടങ്ങുന്നതിനും മുന്‍പായിരുന്നു അത്. ദുല്‍ഖറിന് സിനിമയില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞിട്ടാണ് സമീപിച്ചത്. പക്ഷെ ദുൽഖറിന് അതിഷ്ടമാവാത്തതു കൊണ്ട് ആ പ്രൊജക്റ്റ് നടന്നില്ല എന്ന് പറയുന്നു വിനീത്. അതിനെക്കുറിച്ച് വിനീതിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ ആ സ്‌ക്രിപ്റ്റ് കൊള്ളില്ലായിരുന്നു. ഫസ്റ്റ് ഹാഫ് ദുല്‍ഖറിന് ഇഷ്ടപ്പെട്ടു. സെക്കന്‍ഡ് ഹാഫ് ദുല്‍ഖറിന് ഇഷ്ടമായില്ല. അച്ഛന്‍ വായിച്ചിട്ട് ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും ഇഷ്ടമായില്ല. അങ്ങനെ അത് മടക്കിവെച്ചു. മലർവാടി ആർട്സ് ക്ലബ് കൂടാതെ തട്ടത്തിൻ മറയത്തു, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നിവയും വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രങ്ങളാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.