അരവിന്ദന്റെ അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് മനോഹരം’. ഇപ്പോൾ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മനോഹരത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ പുറത്തു ഇറങ്ങും .യുവതാരങ്ങളുടെ ചിത്രങ്ങൾക്കു ഏറ്റവുംകൂടുതൽ പിൻതുണ നൽകുന്ന മെഗാ സ്റ്റാർ തന്നെയാണ് ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയുന്നത് . മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജ് വഴിയാണ് പോസ്റ്റർ പുറത്തുവിടുന്നത് .വിനീത് ശ്രീനിവാസനെ തന്നെ നായകനാക്കി ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രമൊരുക്കിയാണ് അൻവർ സാദിഖ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .ജെബിൻ ജേക്കബ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെ സഹായി ആയി പ്രവർത്തിച്ചിട്ടുള്ള സജീവ് തോമസ് ആണ്. നിതിൻ രാജ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. .
ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനിൽ എ കെ ചേർന്ന് നിർമ്മിക്കുന്നത് ഇന്ദ്രൻസ്, അപർണ ദാസ്, ബേസിൽ ജോസെഫ്, ദീപക് പറമ്പൊൾ, ഹരീഷ് പേരാടി, ജൂഡ് ആന്റണി ജോസെഫ്, വി കെ പ്രകാശ്, ഡൽഹി ഗണേഷ്, അഹമ്മദ് സിദ്ദിഖി, നിസ്താർ സൈട്, മഞ്ജു സുനിൽ, കലാരന്ജിനി, ശ്രീലക്ഷ്മി, വീണ നായർ, നന്ദിനി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.