[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

‘എല്ലായിടത്തും നല്ല റിപ്പോർട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ’; രാജേഷ് പിള്ളയെ അനുസ്മരിച്ചു ഉയരെ സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആവുന്നു

അകാലത്തിൽ അന്തരിച്ചു പോയ രാജേഷ്‌ പിള്ള എന്ന പ്രഗത്ഭ സംവിധായകനെ മലയാള സിനിമാ പ്രേമികൾ ഇന്നും മറന്നിട്ടില്ല. ട്രാഫിക്കും വേട്ടയും എല്ലാം പ്രേക്ഷകർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന രാജേഷ് പിള്ള ചിത്രങ്ങൾ ആണ്. ഇപ്പോഴിതാ രാജേഷ് പിള്ളയോടുള്ള ആദര സൂചകമായി കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ഉയരെ സിനിമയുടെ സംവിധായകനും രാജേഷ് പിള്ളയുടെ ശിഷ്യനുമായ മനു അശോകന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പിള്ളേച്ചാ..നമ്മുടെ സിനിമ റിലീസ് ആയി എന്നു തുടങ്ങുന്ന കുറിപ്പ് ഏവരും ഏറ്റെടുക്കുകയാണ്. രാജേഷ് പിള്ള രോഗാവസ്ഥയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ വേട്ട പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത് മനു ആയിരുന്നു. മനുവിന്റെ കുറിപ്പ് ഇപ്രകാരം ആണ്.

“പിള്ളേച്ചാ.. നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ… എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍… പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..miss you badly
കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ… ലവ് യു..”
. രാജേഷ് പിള്ളയുടെ ഭാര്യയാണ് മേഘ. ഉയരെ എന്ന മനുവിന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ മേഘയും അണിയറക്കാരുടെ ഒപ്പം ഉണ്ടായിരുന്നു. ബോബി- സഞ്ജയ് ടീം രചിച്ച ഈ ചിത്രത്തിൽ പാർവ്വതി, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.