മലയാളികളുടെ പ്രീയപ്പെട്ട സംവിധായകനും നടനും ഗായകനുമൊക്കെയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. വിനീത് ശ്രീനിവാസൻ എന്നാൽ ഒരു വിശ്വാസമാണ് മലയാളി സിനിമ പ്രേക്ഷകർക്ക് . കാരണം ഒരു മോശം ചിത്രം വിനീത് സംവിധാനം ചെയ്യുമെന്നോ അഭനയിക്കുമെന്നോ മലയാളികൾ കരുതുന്നില്ല. അത് കൊണ്ട് തന്നെ ഓരോ വിനീത് ശ്രീനിവാസൻ ചിത്രം വരുമ്പോഴും മലയാളികൾക്ക് വലിയ പ്രതീക്ഷകൾ ആണ്. അടുത്തതായി വിനീത് നായകനായി എത്തുന്ന മലയാള ചിത്രം വളരെ രസകരമായ ഒരു പേരോടെയാണ് എത്തുന്നത്. ആന അലറലോടലറൽ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഇതിനോടകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞ ഈ ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . നവാഗത സംവിധായകനായ ദിലീപ് മേനോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി പ്രജിത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയിൽ ദിലീപ് മേനോൻ സംവിധാന സഹായി ആയി ജോലി ചെയ്തിട്ടുണ്ട്.
ആന അലറലോടലറൽ എന്ന ഈ ചിത്രം ഒരു ഗ്രാമത്തിൽ നടക്കുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ്. ഒരു ഗ്രാമീണ യുവാവിന്റെ വേഷമാണ് ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നതു. ഹാസ്യത്തിന് ഒരുപാട് പ്രാധാന്യമുള്ള ഒരു ചിത്രമാണിത്. ശരത് ബാലൻ എന്ന നവാഗതനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും.
എബി, ഒരു സിനിമാക്കാരൻ എന്നീ രണ്ടു ചിത്രങ്ങൾ വിനീത് ശ്രീനിവാസന്റേതായി ഇതിനോടകം ഈ വർഷം പുറത്തിറങ്ങി കഴിഞ്ഞു. ശ്രീകാന്ത് മുരളിയാണ് എബി സംവിധാനം ചെയ്തത് എങ്കിൽ ലിയോ തദേവൂസ് ആണ് ഒരു സിനിമാക്കാരൻ ഒരുക്കിയത്. വിനീത് ശ്രീനിവാസൻ ഒരച്ഛനായതും ഈ വർഷമാണ്. ഏതായാലും 2017 വിനീത് ശ്രീനിവാസന് ഒരു മികച്ച വർഷമായി മാറി കഴിഞ്ഞിട്ടുണ്ട് ഇതിനോടകം.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.