മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ തന്റെ പുതിയ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതോടൊപ്പം തന്റെ തമിഴ് അരങ്ങേറ്റവും നടത്തിയിട്ടുണ്ട് ഫഹദ് ഫാസിൽ ഈ വർഷം. വരുന്ന വാർത്തകൾ പ്രകാരം മറ്റൊരു വ്യത്യസ്തമായ കഥാപാത്രമായി മാറാൻ തയ്യാറെടുക്കുകയാണ് ഫഹദ് ഫാസിൽ ഇപ്പോൾ.
ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച വേണു ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. കാർബൺ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കുന്നതെന്നാണ് സൂചന. അടുത്ത മാസം ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി മമത മോഹൻദാസ് ആണ് നായികയെത്തുന്നത്. മമത മോഹൻദാസ് ആദ്യമായാണ് ഫഹദ് ഫാസിലിന്റെ നായികയായെത്തുന്നത്.
ഒരു ക്യാമറാമാൻ എന്ന നിലയിൽ പ്രശസ്തനായ വേണു ആദ്യമായി സംവിധാനം ചെയ്തതു വർഷങ്ങൾക്കു മുൻപ് മഞ്ജു വാര്യരെ നായികയാക്കി ദയ എന്ന ചിത്രമാണ്. വളരെയധികം നിരൂപക പ്രശംസയേറ്റു വാങ്ങിയ അറബി കഥകളുടെ രീതിയിൽ കഥ പറഞ്ഞ ഒരു രസകരമായ ചിത്രമായിരുന്നു ദയ. അതിനു ശേഷം ഒരുപാട് വർഷങ്ങൾക്കു ശേഷമാണു 2013 ഇൽ മമ്മൂട്ടിയെ നായകനാക്കി മുന്നറിയിപ്പ് എന്ന ചിത്രം വേണു സംവിധാനം ചെയ്തത്. ബോക്സ് ഓഫീസ് വിജയത്തിന് ഒപ്പം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു
പക്ഷെ ഈ തവണ വേണു കാർബൺ എന്ന ചിത്രവുമായി എത്തുന്നത് ബോക്സ് ഓഫീസ് വൻവിജയം കൂടി ലക്ഷ്യമാക്കിയാണെന്നു വേണം പറയാൻ. വിശാൽ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് പ്രശസ്ത ക്യാമറാമാൻ ആയ കെ യു മോഹനനാണ്. സിബി എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്റെ വേഷമാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും കാടിനുള്ളിലാണ് ചിത്രീകരിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.