മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടനും സംവിധായകനും രചയിതാവും ഗായകനുമൊക്കെയാണ് വിനീത് ശ്രീനിവാസൻ. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടരങ്ങേറ്റം കുറിച്ച വിനീത് ശ്രീനിവാസൻ, അതിന് ശേഷം തിര, തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, ഹൃദയം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും, ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് തിരക്കഥ രചിക്കുകയും ചെയ്തു. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കിയ ഹൃദയം എന്ന ചിത്രം ഈ വർഷമാണ് റിലീസ് ചെയ്തത്. വിനീതിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന മലയാള ചിത്രവുമാണ്. ഇപ്പോഴിതാ വിനീതിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചില ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവർക്ക് ശേഷം ഇനി ദുൽഖർ സൽമാനെ നായകനാക്കി ഒരു ചിത്രമൊരുക്കാനുള്ള പ്ലാനിലാണ് വിനീത് ശ്രീനിവാസനെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ഇതുവരെ ഈ വാർത്തകൾക്കു യാതൊരു വിധ ഔദ്യോഗിക സ്ഥിതീകരണവുമില്ല. നേരത്തെ പ്രണവ് തന്നെ നായകനാവുന്ന ഒരു ചിത്രം കൂടി ചെയ്യാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്ന് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ, മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു ചിത്രമൊരുക്കാനുള്ള പ്ലാനും തനിക്കുണ്ടെന്നും, അതിന്റെ കഥ മനസ്സിലുണ്ടെന്നും വിനീത് ശ്രീനിവാസൻ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ താൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ് വിനീത് ശ്രീനിവാസൻ. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രമാണ് വിനീത് നായകനായി ഇനി റിലീസ് ചെയ്യാൻ പോകുന്നത്. നവംബർ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അഭിനവ് സുന്ദർ നായക് ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.