2019 വിനീത് ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം നല്ലൊരു വർഷമാണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രം വിനീത് ശ്രീനിവാസന് ഒരു വലിയ വിജയം സമ്മാനിച്ചതിനൊപ്പം നടൻ എന്ന നിലയിൽ തന്റെ വളർച്ച പ്രകടിപ്പിക്കാൻ ഉള്ള അവസരവും നൽകി. അതിനു ശേഷം അനുജൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ലവ് ആക്ഷൻ ഡ്രാമയിലെ വിനീതിന്റെ അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രവും വിജയം നേടിയതിനു പിന്നാലെ വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരം ഈ വരുന്ന വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രം വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അൻവർ സാദിഖ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മനോഹരം.
ഇപ്പോൾ പുറത്തു വന്ന ഇതിന്റെ ട്രൈലെർ, സോങ് വീഡിയോ എന്നിവ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. മറ്റൊരു വിജയം കൂടി വിനീത് ശ്രീനിവാസൻ ഈ വർഷം നേടും എന്ന സൂചനയാണ് അതെല്ലാം തരുന്നത്. പേര് പോലെ തന്നെ വളരെ മനോഹരമായ ഒരു ചിത്രമായിരിക്കും ഇതെന്ന തോന്നൽ പ്രേക്ഷകരിൽ ഉളവാക്കാൻ ട്രൈലെർ, ഗാനം എന്നിവക്ക് സാധിച്ചിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ കൂടി വിനീത് ശ്രീനിവാസന് പെർഫോമൻസിനു സ്കോപ് ഉള്ള ചിത്രം കൂടിയാണ് മനോഹരം എന്നും ട്രൈലെർ നമ്മളോട് പറയുന്നു. ബേസിൽ ജോസെഫ്, ഇന്ദ്രൻസ്, ദീപക് എന്നിവരുടെ സാന്നിധ്യവും ഈ ചിത്രത്തിന് മുതൽ കൂട്ടാണ്. മനു എന്ന് പേരുള്ള ഒരു ആര്ടിസ്റ് ആയാണ് വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.