[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

രണ്ടാമൂഴം ഒരുക്കാൻ പ്രിയദർശൻ? സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം..!

ഏതാനും ദിവസങ്ങൾക്കു മുൻപാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒരു സ്നീക് പീക് വീഡിയോ ആശീർവാദ് സിനിമാസിന്റെ ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങിൽ പ്രദർശിപ്പിച്ചത്. അന്ന് അത് കണ്ട ഓരോരുത്തരും പറഞ്ഞത് മലയാള സിനിമയുടെ ലെവൽ തന്നെ മാറ്റുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്നാണ്. കഴിഞ്ഞ ദിവസം പ്രിയദർശൻ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ദാദ സാഹിബ് ഫാൽക്കെ പുരസ്‍കാരം ലഭിച്ച ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന് ആശംസകൾ അറിയിച്ചു കൊണ്ട് പ്രിയദർശൻ ഇട്ട പോസ്റ്റിൽ അദ്ദേഹം പറഞ്ഞ രണ്ടു വാചകങ്ങൾ ആണ് ഇപ്പോൾ ചർച്ചകൾക്ക് വഴി വെച്ചത്.

അമിതാബ് ബച്ചനെ വെച്ച് നാൽപ്പതിൽ അധികം പരസ്യ ചിത്രങ്ങൾ ഒരുക്കിയെങ്കിലും അദ്ദേഹത്തെ അഭിനയിപ്പിച്ചു കൊണ്ട് ഒരു സിനിമ എടുക്കുക എന്നത് തന്റെ ഒരു സ്വപ്നം ആണെന്ന് പ്രിയൻ പറയുന്നു. അതോടൊപ്പം എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രം ഒരുക്കുക എന്നതും തന്റെ നടക്കാതെ പോയ സ്വപ്നം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രണ്ടു സ്വപ്നങ്ങളും അധികം വൈകാതെ നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും പ്രിയൻ പറഞ്ഞു. അതോടു കൂടി മുടങ്ങി പോയ എം ടി വാസുദേവൻ നായർ- മോഹൻലാൽ ടീമിന്റെ രണ്ടാമൂഴം പ്രിയദർശൻ ഏറ്റെടുത്തു ചെയ്യാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. പ്രിയൻ എന്ന അനുഭവ സമ്പന്നനായ മാസ്റ്റർ ഡയറക്ടർ എന്ത് കൊണ്ടും രണ്ടാമൂഴം ചെയ്യാൻ അർഹനാണ് എന്നും അദ്ദേഹം അത് ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു എന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. ആശീർവാദ് ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങിൽ വെച്ച് രണ്ടാമൂഴം എന്ന സിനിമ വേഗം തന്നെ നടക്കും എന്ന ശ്രീകുമാർ മേനോന്റെ പ്രഖ്യാപനവും ഇതുമായി കൂട്ടിച്ചേർത്തു വായിക്കുന്നവരും ഏറെയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.