[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആന അലറലോടലറൽ: റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നന്തിലത്ത് അർജുനന്റെ ആരാധകരും ആകാംക്ഷയിൽ

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറൽ’. ആനചിത്രങ്ങളെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ ഈ ചിത്രത്തിനായും ഏറെ പ്രതീക്ഷയിലാണ്. ശേഖരൻകുട്ടി എന്ന ആനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. നന്തിലത്ത് അർജുനൻ എന്ന ആനയാണ് ശേഖരൻകുട്ടിയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും മറ്റും ചുരുങ്ങിയ സമയം കൊണ്ടുതന്നെ നന്തിലത്ത് അർജുനൻ സിനിമാപ്രേമികളുടെ മനം കവർന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന ആനചിത്രം എന്നതുകൊണ്ടുതന്നെ അർജുന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.

ഓരോ ഷോട്ടിലും വളരെ കൃത്യമായി അഭിനയിച്ച് നന്തിലത്ത് അര്‍ജുനന്‍ അഭിനേതാക്കളെയൊക്കെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും ചെവിയുടെയും തുമ്പിക്കൈയുടെയും അനക്കം വരെ വളരെ കൃത്യമായാണ് അർജുനൻ ചെയ്‌തതെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു. ശേഖരൻകുട്ടിയുടെ പാപ്പാനായി അഭിനയിക്കുന്ന വിശാഖും വിനീത് ശ്രീനിവാസനും സിനിമയുടെ ചിത്രീകരണത്തിന് മുൻപ് തന്നെ നന്തിലത്ത് അർജുനനെ പരിചയപ്പെടാൻ എത്തിയിരുന്നു. ആ സൗഹൃദം ചിത്രീകരണത്തിനിടയിലും ഏറെ സഹായകരമായി മാറി.

കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ. അനു സിത്താരയാണ് വിനീത് ശ്രീനിവാസന്റെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ബിജുക്കുട്ടൻ, ധര്‍മജന്‍ ബോള്‍ഗാട്ടി, പ്രിയങ്ക, മഞ്ജുവാണി എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ‘ആന അലറലോടലറലി’ൽ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും മനുമഞ്ജിത്തും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത് ഷാന്‍ റഹ്മാനാണ്. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.