കഥപറയുമ്പോൾ, മാണിക്കകല്ല് എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എം. മോഹനൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശ്രീനിവാസനും, വിനീത് ശ്രീനിവാസനും 9 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി അരവിന്ദന്റെ അതിഥികൾക്കുണ്ട്. മൂകാംബികാ ക്ഷേത്രവും, അതിനടുത്ത് ലോഡ്ജ് നടത്തി കഴിയുന്ന അരവിന്ദന്റെയും മുകുന്ദന്റെയും കഥയയുമാണ് ചിത്രത്തിൽ പറയുന്നത്. വിനീത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തുകൂടിയായ അജുവർഗീസ് ചിത്രത്തിൽ റഷീദ് എന്ന കഥാപാത്രമായി ഉണ്ട്. പ്രേംകുമാർ, ഉർവശി, ബൈജു തുടങ്ങിയ അഭിനേതാക്കളുടെ മികച്ച തിരിച്ചുവരവ് കൂടിയാണ് അരവിന്ദന്റെ അതിഥികൾ. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയായ നിഖില വിമൽ ആണ് ഈ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം മികച്ച വിജയം കരസ്ഥമാക്കി കൊണ്ടിരിക്കുന്ന വേളയിലാണ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ എത്തിയത്.
ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ പ്രവർത്തിച്ചവരെ ഓർക്കുകയും ചെയ്തു. ചിത്രത്തിനായി പ്രവർത്തിച്ച ഒരുകൂട്ടം ആളുകളുടെ സത്യസന്ധമായ പ്രവർത്തനത്തിന്റെ ഫലമാണ് ഇത്ര വലിയ വിജയമെന്ന് വിനീത് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. സംവിധായകൻ എം. മോഹനൻ, തിരക്കഥാകൃത്ത് രാജേഷ് രാഘവൻ എന്നിവർക്കൊപ്പം ഒരു കൊല്ലത്തോളമായി ചിത്രത്തിനായുള്ള സഞ്ചാരമായിരുന്നു എന്നും വിനീത് മുൻപ് പറഞ്ഞിരുന്നു. സത്യത്തിൽ ചിത്രം തനിക്കും വലിയ ഒരു പഠനമായിരുന്നു എന്ന് വിനീത് ശ്രീനിവാസൻ പറയുകയുണ്ടായി. സിനിമയ്ക്ക് ഒരു മാന്ത്രിക വിദ്യയുണ്ട് ഇനിയെത്ര ക്ളീഷേ എന്നു പറഞ്ഞ കഥയായാലും അതിനെ മാറ്റിയെടുക്കാനാവുന്ന ഒരു കഴിവുണ്ട് അത് തന്നെയാണ് താൻ സിനിമയിലേക്ക് എത്തുവാൻ കാരണവും, ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്ന മികച്ച അഭിപ്രായങ്ങൾ വളരെയധികം സന്തോഷം നൽകുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വിനീത് ശ്രീനിവാസന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അരവിന്ദൻ എന്നാണ് പ്രേക്ഷക പ്രതികരണങ്ങളും പറയുന്നത്. ശ്രീനിവാസന്റെയും വിനീത് ശ്രീനിവാസന്റെയും മികച്ച തിരിച്ചുവരവ് കാണുവാനായി കുടുംബ പ്രേക്ഷകർ ഒന്നടങ്കം തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.