മലയാള സിനിമ താരങ്ങളുടെ അസോസിയേഷനായ അമ്മ, സംവിധായകൻ വിനയന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഏറെ വർഷങ്ങളായി അമ്മ ഏർപ്പെടുത്തിയ വിലക്ക് മാറ്റി തന്റെ സിനിമയിൽ അഭിനയിക്കാനായി മലയാളത്തിലെ താരങ്ങളെ വിട്ട് തരണമെന്ന അഭ്യർത്ഥനയുമായി സംവിധായകൻ വിനയൻ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിലാണ് വിനയന്റെ വിലക്ക് നീക്കുന്നതായി അമ്മ അറിയിച്ചത്.
ഏകദേശം 7 വർഷത്തോളമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ വിനയന്റെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. വ്യത്യസ്ഥ സിനിമകള്‍ ചെയ്ത് ഏറെ ശ്രദ്ധ നേടാന്‍ വിനയന് കഴിഞ്ഞിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആകാശ ഗംഗ, കരുമാടി കുട്ടന്‍, അത്ഭുത ദ്വീപ് തുടങ്ങിയ ചിത്രങ്ങള്‍ മതിയാകും വിനയന്‍റെ സംവിധാന മികവ് തെളിയിക്കാന്‍.
ഒരു കാലത്ത് മലയാളത്തിലെ മുൻനിര സംവിധായകനിലൊരാളായിരുന്ന വിനയൻ വിലക്കിന് ശേഷം പ്രതാപ കാലം നഷ്ടപെട്ട അവസ്ഥ ആയിരുന്നു. വീണ്ടും പഴയ നിലയിലേക്ക് വിനയൻ ഉയരുമോ എന്ന് കാത്തിരുന്നു കാണാം.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.