ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളും സംവിധായകരും നിര്മ്മാതാക്കളും ദിലീപിനെതിരെയുള്ള വാര്ത്തകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആനപ്പകയുള്ള ആളാണ് ദിലീപ് എന്നാണ് സംവിധായകന് വിനയന് പറഞ്ഞത്.
ജയസൂര്യ-കാവ്യ മാധവന് ടീമിനെ വെച്ച് വിനയന് ഒരുക്കിയ ഊമപ്പെണ്ണിന് ഊരിയാട പയ്യന് എന്ന സിനിമയില് നായകനാകേണ്ടിയിരുന്നത് ദിലീപ് ആയിരുന്നു. എന്നാല് അഡ്വാന്സ് വാങ്ങിയ ദിലീപ് തിരക്കഥകൃത്തിനെ മാറ്റണമെന്ന് വാശി പിടിച്ചതോടെ ദിലീപിനെ സിനിമയില് നിന്നും ഒഴിവാക്കുകയായിരുന്നു. വിനയന് പറയുന്നു.
നടിയെ ആക്രമിച്ച കേസില് ചാനല് ചര്ച്ചകളില് താന് ദിലീപിന് എതിരെ സംസാരിച്ചിരുന്നില്ല. അന്ന് ദിലീപ് വിളിച്ച് നന്ദി അറിയിച്ചിരുന്നു. ഒരിക്കല് തന്നെ സിനിമയില് നിന്നും ഒഴിവാക്കാന് ശ്രമിച്ച ആളായിട്ടും ദിലീപ് ഇത് പോലെ ഒരു ക്രൂര കൃത്യം ചെയ്യുമെന്ന് കരുതിയിരുന്നില്ല. അത് കൊണ്ടാണ് ദിലീപിനെ വിശ്വസിച്ചത്. എന്നാല് അത് തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും വിനയന് പറയുന്നു.
എന്നോടുള്ള വിദ്വേഷം കൊണ്ട് ഒരു അര്ധരാത്രിയില് ഫെഫ്ക രൂപീകരിക്കാന് നേതൃത്വം നല്കിയത് ദിലീപ് ആണ്. പ്രമുഖ സംവിധായകര് ഉള്പ്പെടെ ഉള്ളവരെ ഫെഫ്കയില് നിന്നും രാത്രിക്ക് രാത്രി രാജി വെപ്പിച്ചു. വിനയന് കൂട്ടി ചേര്ത്തു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.