എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. ആഗോള റിലീസ് ആയി എട്ടോളം ഭാഷകളിൽ ആണ് ഈ ചിത്രം എത്തുന്നത്. കേരളത്തിലും റെക്കോർഡ് റിലീസ് ആയി എത്തുന്ന ഈ ചിത്രത്തെ കുറിച്ച്, നടൻ വിനായകൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഒരുത്തീ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന മാധ്യമ അഭിമുഖത്തിൽ സംസാരിക്കവെ ആണ് വിനായകനും ഒരുത്തീ സംവിധാനം ചെയ്ത വി കെ പ്രകാശും ആർ ആർ ആർ എന്ന ചിത്രത്തെ കുറിച്ചും സംസാരിച്ചത്. ആര്‍.ആര്‍.ആര്‍ ഒരു വൃത്തികെട്ട സിനിമയാണെന്നാണ് വിനായകൻ പറയുന്നത്. സി.ജി മൂവീസ് എന്താണെന്ന് കൃത്യമായി മനസിലാക്കിയതിന് ശേഷം മാത്രമേ അത്തരം പടങ്ങള്‍ ചെയ്യാവൂ എന്നും പറഞ്ഞ വിനായകൻ, ആനയുടെ പുറത്ത് എയറില്‍ ഇരിക്കുന്നത് പോലെ സി.ജി ഉണ്ടാക്കിയിട്ട്, അത് ഭയങ്കരമാണെന്ന് പറയുന്നത് വൃത്തികേടാണ് എന്നും പറയുന്നു.
ആര്‍.ആര്‍.ആര്‍ പോലുള്ള സി.ജി സിനിമകള്‍ തന്നെ അതിശയിപ്പിക്കാറില്ലെന്നാണ് സംവിധായകൻ വി.കെ. പ്രകാശ് പറഞ്ഞത്. ആര്‍.ആര്‍.ആര്‍ പോലുള്ള സിനിമകള്‍ വരുമ്പോള്‍ അല്ലെങ്കില്‍ മറ്റു ഭാഷകളിലുള്ള പടങ്ങള്‍ വരുമ്പോഴൊക്കെ നമ്മുടെ ഭാഷയിലുള്ള സിനിമകളെല്ലാം തട്ടി നീക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളം ഇൻഡസ്ട്രിയിൽ മാത്രമാണ് ഇത് നടക്കാറുള്ളു എന്നും അതൊരിക്കലും നല്ല ശീലമല്ല എന്നുമാണ് വി കെ പ്രകാശ് പറയുന്നത്. ഒരു സി.ജിയുമില്ലാതെ, 1500 പേരെയൊക്കെ വെച്ച് ഒറിജിനലായി ഷൂട്ട് ചെയ്ത, ഐ വി ശശി സാറിന്റെ ഈ നാട് പോലെയുള്ള ചിത്രങ്ങൾ ആണ് തന്നെ അതിശയിപ്പിക്കുന്നതു എന്നാണ് വി കെ പ്രകാശ് പറയുന്നത്. മാർച്ച് പതിനെട്ടിന് റിലീസ് ചെയ്ത ഒരുത്തീ എന്ന വി കെ പ്രകാശ് – നവ്യ നായർ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.