സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ ഇന്നലെ മുതൽ ആരംഭിച്ചു. രമ്യ കൃഷ്ണൻ ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ തമന്ന ഭാട്ടിയ ആയിരിക്കും നായികയെന്നാണ് സൂചന. യോഗി ബാബുവും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് പ്രശസ്ത മലയാള നടൻ വിനായകനാണെന്ന വാർത്തകളാണ് വരുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളൈയാണ് ഈ വിവരം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം നടന്ന ഷൂട്ടിങ്ങിൽ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം വിനായകൻ, യോഗി ബാബു എന്നിവരും പങ്കെടുത്തു എന്നാണ് സൂചന. വിനായകൻ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമല്ല ജയിലർ. 2006 ഇൽ റിലീസ് ചെയ്ത തിമിര് ആണ് വിനായകന്റെ ആദ്യ തമിഴ് ചിത്രം.
അതിനു ശേഷം, സിലമ്പാട്ടം, സിരുതൈ, മാരിയൻ, ധ്രുവ നചത്രം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ച വിനായകൻ, ഇനി വരാൻ പോകുന്ന ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലറിലും വേഷമിടും. സംവിധായകൻ അരുൺ മാതേശ്വരൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ പ്രൊജക്റ്റായാണ് ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊക്കെ വേഷമിട്ടിട്ടുള്ള നടനാണ് വിനായകൻ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ജയിലർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.