[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ബേസിൽ ജോസഫ് ചിത്രം; നായകന്മാരാകാൻ യുവ സൂപ്പർ താരങ്ങൾ ?

മൂന്ന് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകനായ ആളാണ് ബേസിൽ ജോസഫ്. കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലൂടെ വലിയ ആരാധക വൃന്ദമാണ് ബേസിൽ ജോസഫിന് ലഭിച്ചത്. അതുപോലെ ഒരു നടനെന്ന നിലയിലും ബേസിൽ ജനപ്രിയനാണ്. ബേസിൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമേതെന്നറിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ പ്രേക്ഷകർ. മിന്നൽ മുരളിക്ക് ഒരു രണ്ടാം ഭാഗം വരുന്നുണ്ട് എന്ന കാര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിനു മുൻപ് തന്നെ മറ്റൊരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബേസിൽ എന്നാണ് സൂചന. സൂപ്പർ ഹിറ്റ് രചയിതാവ് ശ്യാം പുഷ്ക്കരൻ രചിക്കുന്ന പുതിയ ചിത്രം ബേസിൽ സംവിധാനം ചെയ്യുമെന്നും, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരായിരിക്കും അതിപ്പോൾ പ്രധാന വേഷങ്ങൾ ചെയ്യുകയെന്നുമാണ് സൂചന.

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുകയെന്നും അടുത്ത വർഷം പകുതിയോടെ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും വാർത്തകൾ പറയുന്നുണ്ട്. ഔദ്യോഗിമായി ഇതുവരെ ഈ ചിത്രം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ബേസിൽ ജോസഫാണ് നായകനായി അഭിനയിച്ചത്. ഈ ഓണത്തിന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. നേരത്തെ ശ്യാം പുഷ്ക്കരൻ- ദിലീഷ് പോത്തൻ ടീമിൽ ഒരുങ്ങിയ ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിലും ബേസിൽ ജോസഫ് അഭിനയിച്ചിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.