[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഭിന്നശേഷിക്കാര്‍ക്ക് ഫിംഗര്‍ ഡാന്‍സുമായി ദുല്‍ഖര്‍ സല്‍മാന്‍; കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ് ശ്രദ്ധ നേടുന്നു

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ട് വരാൻ, ഒരു പുതിയ കലാരൂപവുമായി എത്തുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫിംഗർ ഡാൻസ് എന്ന ഈ കലാരൂപം കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാൻ എന്നാണറിയുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് വളരെ ഫലപ്രദമാണെന്നാണ് അറിയാൻ സാധിക്കുന്നത്. അത്കൊണ്ട് തന്നെ കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകരെ, ഈ ഫിംഗർ ഡാൻസെന്ന കലാരൂപം പരിശീലിപ്പിക്കുന്ന പദ്ധതി കൂടി ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിറ്റി വഴി ആരംഭിച്ചുക്കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ ഈ കലാരൂപം ഏറെ പ്രയോജനകരമാണ്. കേരളത്തിലെ 14 ജില്ലകളില്‍നിന്നായി തിരഞ്ഞെടുത്ത 324 സ്‌കൂളുകളിലേക്ക് ഫിംഗര്‍ ഡാന്‍സ് എത്തിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോേളജിലെ സൈക്യാട്രി തലവന്‍ സുമേഷ്, പീഡിയാട്രീഷ്യന്‍ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന ഈ പദ്ധതിയുടെ ഭാഗമാണ്. കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് എന്ന ഒരു പുതിയ സംരംഭം ദുൽഖർ സൽമാൻ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗം കൂടിയാണ് ഈ ഫിംഗർ ഡാൻസ് പരിശീലന പദ്ധതി. ദുൽഖർ സൽമാൻ ഫാമിലി അഥവാ DQF എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് നൽകിയിരിക്കുന്ന പേര്. പതിനായിരം കലാകാരന്മാർക്ക് അംഗത്വം നല്കാനുദ്ദേശിക്കുന്ന ഈ കമ്മ്യൂണിറ്റി വഴി, തങ്ങളുടെ കഴിവ് പുറത്തു കാണിക്കാനുള്ള ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക്, അത്തരമൊരു വേദിയൊരുക്കി നൽകും. മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന കമ്മ്യൂണിറ്റിയിൽ ഭാഗമാകാനുള്ള മാനദണ്ഡം കലാകാരനായിരിക്കുക, കലാപ്രകടനങ്ങൾ നടത്താനും മറ്റുള്ളവരെ ചിരിപ്പിക്കാനും കഴിയുക എന്നതാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.