മൾട്ടിസ്റ്റാർ ചിത്രങ്ങൾ കൊണ്ട് മലയാള സിനിമ ഇപ്പോൾ സമ്പന്നമാണ്. വൈറസ്, ഉയരെ തുടങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രങ്ങൾ. വമ്പൻ താരനിരയുമായി സംവിധായകൻ കമൽ കെ.എം ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ‘ഐ. ഡി’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് കമൽ കെ.എം. ഇ4 എന്റർടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ജോണറോ ഷൂട്ടിംഗ് വിവരങ്ങളോ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഡയറക്ടർ കമൽ കെ.എം സംവിധാനം ചെയ്ത ‘ഐ. ഡി’ ഒരുപാട് അംഗീകരങ്ങളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കൈയടി നേടിയ ചിത്രവുമാണ്. ബുസൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. രാജീവ് രവിയുടെ കളേക്റ്റീവ് ഫേസ് വൻ എന്ന കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. നാഷണൽ അവാർഡ് ജേതാവ് ഗീതാഞ്ജലി താപ്പയാണ് കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ചിരുന്നത്. അബുദാബി ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ,ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റൊട്ടേർഡം, ഡ്യുവല്ലി ഏഷ്യൻ ഫെസ്റ്റിവൽ തുടങ്ങിയ ഫിലിം ഫെസ്റ്റിവലുകളിൽ ‘ഐ.ഡി’ തരംഗം സൃഷ്ട്ടിച്ചിരുന്നു. ആദ്യ മലയാള ചിത്രം എന്ന നിലയിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളെ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാവും
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.