[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

ലെനിൻ രാജേന്ദ്രന്റെ മകൻ സംവിധാന രംഗത്തേക്കു ;ആദ്യ മ്യൂസിക് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുന്നു

അന്തരിച്ചു പോയ പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം  ലെനിൻ ഒരുക്കിയ ഒരു മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ പ്രഗത്ഭ സംവിധായകൻ ആയിരുന്നു ലെനിൻ രാജേന്ദ്രൻ. പതിനാറോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ  അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയെടുത്ത സംവിധായക പ്രതിഭയായിരുന്നു. വിപ്ലവകരമായ ചിന്തകൾ തന്റെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുള്ള അദ്ദേഹം പുതു തലമുറയിലെ സംവിധായകർക്ക് എന്നും ഒരു പാഠപുസ്തകം ആയിരുന്നു എന്ന് വേണം പറയാൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും സംവിധാന രംഗത്തേക്ക് എത്തിയിരിക്കുകയാണ്.

‘വേക്കിങ് ലൈഫ്’ എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു കൊണ്ടാണ് ഗൗതം ലെനിൻ രംഗത്ത് വന്നിരിക്കുന്നത്. ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നതും ഈ ഗാനം രചിച്ചതും പാടിയതും ഗൗതം തന്നെയാണ്. ഗൗതം ലെനിനും ജയശങ്കറും കൂടിയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.റിച്ചാർഡ് ലിങ്കലേറ്റർ സംവിധാനം ചെയ്ത ‘വേക്കിങ് ലൈഫ് ‘ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ ഈ മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നത്. ആസ്ട്രൽ കാർസ് എന്നാണ് ഇവരുടെ മ്യൂസിക് ബാൻഡിന്റെ പേര്. സ്റ്റീവൻ വിൽസൺ, റേഡിയോ ഹെഡ്  ഫാൻസ്‌ എന്നിവരും ഈ ഗാനമൊരുക്കുന്നതിൽ ഇവരെ സ്വാധീനിച്ചിട്ടുണ്ട്. ഗൗതം ലെനിനൊപ്പം ജയശങ്കറും ഈ ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്.

അച്ഛനെ പോലെ തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ഗൗതമിനു കഴിയും  എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം . ഒരുപാട് നാളായി പ്രശസ്ത ക്യാമറാമാൻ ആയ മധു അമ്പാട്ടിന്റെ അസിസ്റ്റന്റ് കൂടിയാണ് ഗൗതം ലെനിൻ. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.