പ്രശസ്ത നായിക നവ്യ നായർക്കൊപ്പം ഒരിക്കൽ കൂടിയെത്തുകയാണ് നടൻ വിനായകൻ. ഇവരെ നേരത്തെ ഒരുമിച്ചു കണ്ടിട്ടുള്ള ചതിക്കാത്ത ചന്തു ഒരു കോമഡി ചിത്രമാണെങ്കിൽ ഇത്തവണ ഒരു ത്രില്ലർ ആണ് ഒരുങ്ങുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു നവ്യ നായർ നായികാ വേഷം ചെയ്തു കൊണ്ട് ഒരു ചിത്രം വരുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ഒരുത്തി എന്നാണ്. ഒരു പോലീസ് ഓഫീസർ ആയാണ് വിനായകൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എസ് സുരേഷ് ബാബു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടാഗ് ലൈൻ ദ ഫയര്‍ ഇന്‍ യു എന്നാണ്.
ഇനി വിനായകൻ ഉൾപ്പെടെയുള്ള താരങ്ങളുടെ ഡബ്ബിങ് പൂർത്തിയാവാനുണ്ട് എന്നും ചിത്രം അതിന്റെ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും സംവിധായകൻ വി കെ പ്രകാശ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ ഓട്ടപ്പാച്ചിലിന്റെ കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. നവ്യാ നായര്‍ അവതരിപ്പിക്കുന്ന മണി എന്ന് പേരുള്ള ഇടത്തരക്കാരിയായ ഒരു വീട്ടമ്മയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സാണ്. ഇതിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറും തകര ബാൻഡും ചേർന്നാണ്. ലിജോ പോൾ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക,കൃഷ്ണപ്രസാദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.