കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ടിന് ശേഷം പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രം ആരംഭിച്ചു. ഒരു ത്രില്ലർ ചിത്രമായി ഒരുക്കുന്ന ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പോലീസ് കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിക്കൊപ്പം സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത തമിഴ് നടനായ വിനയ് റായ് ആണ്. വിനയ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
നെൽസൺ ദിലീപ് കുമാർ ഒരുക്കിയ ശിവകാർത്തികേയൻ ചിത്രം ഡോക്ടർ, സൂര്യ നായകനായ പാണ്ഡിരാജ് ചിത്രം എതർക്കും തുനിന്ദവൻ, വിശാൽ നായകനായ മിഷ്കിൻ ചിത്രം തുപ്പരിവാലൻ എന്നിവയിലെ വില്ലൻ വേഷം ചെയ്ത് വലിയ ശ്രദ്ധ നേടിയിട്ടുള്ള വിനയ് റായ്, ഒരുപിടി ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളിൽ നായകനായും അഭിനയിച്ചിട്ടുണ്ട്. എറണാകുളം, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, പൂയംകുട്ടി എന്നിവിടങ്ങളിലാണ് ഈ വരുന്ന മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്, ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധ നേടിയ ഫൈസ് സിദ്ദിഖ്, സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്. മമ്മൂട്ടി ഉടൻ തന്നെ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, കെട്ട്യോളാണെന്‍റെ മാലാഖ ഒരുക്കിയ നിസാം ബഷീറിന്‍റെ റോഷാക്ക് എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തുക.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.