മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസിന്റെ സംവിധാനത്തിൽ, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ കടുവ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. ജിനു എബ്രഹാം രചിച്ച ഈ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രത്തിന്റെ ആദ്യ നാലു ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ആദ്യ നാലു ദിവസം കൊണ്ട് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ ഇരുപത്തിയഞ്ചു കോടിക്ക് മുകളിലാണെന്നു സിനിമയുമായി അടുത്ത വൃത്തങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത ഈ ചിത്രത്തിന് നാലു ദിവസത്തെ ഓപ്പണിങ് വീക്കെൻഡ് ആണ് ലഭിച്ചത്.
ഇതിനു തൊട്ടു മുൻപ് റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ പൃഥ്വിരാജ് ചിത്രമായ ജനഗണമന ആദ്യ എട്ടു ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാലു ദിവസം കൊണ്ട് നേടിയിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയിലും നിറഞ്ഞ സദസ്സിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിനൊപ്പം തന്നെ ഗൾഫ് മാർക്കറ്റിലും ഗംഭീര കളക്ഷനാണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിരിക്കുന്ന കടുവ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് നേടിയത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് സംയുക്ത മേനോൻ ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.