മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബി. ഉണ്ണികൃഷ്ണന് ചിത്രം ക്രിസ്റ്റഫറിലെ വില്ലനെ അവതരിപ്പിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര് പുറത്തിറങ്ങി. ഇരുട്ടത്ത് മുഖം വ്യക്തമാക്കത്ത തരത്തില് ചിരിച്ചിരിക്കുന്ന വിനയ് റായ് ആണ് പോസ്റ്ററില്. തെന്നിന്ത്യന് താരം വിനയ് റായ് ചിത്രത്തില് ഒരു പ്രധാന കഥാപാത്രത്തെ അവരിപ്പിക്കുന്നുവെന്ന് നേരത്തെ അണിയറ പ്രവര്ത്തകര് സൂചന നല്കിയിരുന്നു.
ചിത്രത്തില് സീതാറാം തിരുമൂര്ത്തി എന്ന വില്ലന് കഥാപാത്രത്തെയാണ് വിനയ് റായ് അവതരിപ്പിക്കുന്നത്. നായകനോളം തന്നെ വില്ലനും ചിത്രത്തില് പ്രധാന്യം ഉണ്ട്. ആര്.ഡി ഇല്യുമിനേഷന്സ് ആണ് ചിത്രം നിര്മാണിക്കുന്നത്. ഉദയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ.അമല പോള്, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായകമാരായി എത്തുന്നത്. ഷൈന് ടോം ചാക്കോ, സിദ്ദിക്ക്, ദിലീഷ് പോത്തന്, ജിനു ഏബ്രഹാം, വിനീത കോശി തുടങ്ങിയവര്ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില് അണിനിരക്കുന്നുണ്ട്.
നായകനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ പോസ്റ്റര് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്. പോസ്റ്ററില് തലയെടുപ്പോടെ നില്ക്കുന്ന മമ്മൂട്ടിയെയാണ് കാണിച്ചിരിക്കുന്നത്.
എറണാകുളം, പൂയക്കുട്ടി, വണ്ടിപ്പെരിയാര് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഓപ്പറേഷന് ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖാണ് ഛായഗ്രഹണം നിര്വഹിക്കുന്നത്. മലയാളത്തില് തല്ലുമാല സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്ത സുപ്രീം സുന്ദറാണ് ക്രിസ്റ്റഫറിലും സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യുന്നത്. ജസ്റ്റിൻ വർഗീസിന്റെതാണ് സംഗീതം, ചിത്രത്തിന് മനോജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.