പ്രശസ്ത താരങ്ങളായ വിനയ് ഫോർട്ട്, അനു സിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്ത വാതിൽ റിലീസിനൊരുങ്ങുന്നു. ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ഈ ചിത്രത്തിന്റെ റിലീസ് ദിവസം പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഈ വരുന്ന ഓഗസ്റ്റ് മുപ്പത്തിയൊന്നിനാണ് വാതിൽ പ്രദർശനശാലകളിലെത്തുക. ഈ ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഇതിലെ ഒരു വീഡിയോ ഗാനവും പുറത്തു വന്നത്.
ജീവിതമെന്ന തമാശ എന്ന വരികളോടെ തുടങ്ങുന്ന ഒരു മനോഹരമായ ഗാനമാണ് റിലീസ് ചെയ്തത്. റാപ് കൂടി ചേർത്ത ആ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. വിനയ് ഫോർട്ട്, അനു സിതാര എന്നിവർക്കൊപ്പം കൃഷ്ണ ശങ്കറും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പോളി, മെറിൻ ഫിലിപ് എന്നിവരും വേഷമിടുന്നു. വളരെ മനോഹരമായ ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രമായിരിക്കും വാതിലെന്നുള്ള സൂചനയാണ് ഇതിന്റെ ടീസർ, വീഡിയോ ഗാനം എന്നിവ നൽകുന്നത്. ഷംനാദ് ഷമീർ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനേഷ് മാധവനും സംഗീതമൊരുക്കിയത് സെജോ ജോണുമാണ്. ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സ്പാർക് പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദരാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.