ഗൾഫ് നാടുകളിലും ആരാധകരുള്ള മലയാളം നടൻ ആണ് മോഹൻലാൽ. മോഹൻലാൽ ചിത്രങ്ങൾക്ക് ഗൾഫ് നാടുകളിൽ ലഭിക്കുന്ന വരവേൽപ്പും ബോക്സ് ഓഫീസ് കലക്ഷനും വളരെ മികച്ചതാണ് . ഗൾഫിലെ മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയും അതുപോലെ തന്നെ പ്രശസ്തമാണ്. ലാൽ കെയെർസ് എന്ന പേരിലും അതുപോലെ തന്നെ മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് എന്ന പേരിലും അവിടെ ഫാൻസ് പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തങ്ങളും നടത്തുന്ന ഈ കൂട്ടായ്മ തങ്ങളുടെ വ്യത്യസ്തമായ ആഘോഷ രീതികൾ കൊണ്ട് സോഷ്യൽ മീഡിയയിൽ പോപ്പുലർ ആണ്.
ഇപ്പോഴിതാ വില്ലൻ വേവ് ഇൻ യു എ ഇ എന്ന പേരിൽ ഒരു കിടിലൻ പ്രൊമോഷൻ/ സെലിബ്രെഷൻ വീഡിയോ ആണ് അവർ പുറത്തിറക്കിയിരിക്കുന്നത്.
വില്ലൻ ഗൾഫ് നാടുകളിൽ എത്തുന്നത് നവംബർ 2 നു ആണ്. അന്ന് വമ്പൻ ആഘോഷ പരിപാടികൾ ആണ് അവിടെ ഒരുക്കിയിരിക്കുന്നത്. അതിന്റെ മുന്നോടിയായി നാളെ ഇന്ത്യയിൽ വില്ലൻ റിലീസ് ചെയ്യുന്നതനുബന്ധിച്ചു അവർ പുറത്തിറക്കിയ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി കഴിഞ്ഞു.
അവർ വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി ചെയ്ത ജിമ്മിക്കി കമ്മൽ ഡാൻസ് വിഡിയോയും വമ്പൻ വിജയമായി മാറിയിരുന്നു. തനിക്കു ഏറ്റവും ഇഷ്ടപെട്ട ജിമ്മിക്കി കമ്മൽ വീഡിയോ അവരുടേത് ആണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഏതായാലും മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയ വില്ലൻ നാളെ എത്തുമ്പോൾ ആ ആഘോഷത്തിന് കൊഴുപ്പു കൂട്ടാൻ ഗൾഫിലെ ആരാധകരും മുന്നിൽ തന്നെയുണ്ട്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.