[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യ ദിവസം കേരളത്തിൽ മാത്രം 1300 പ്രദർശനങ്ങളുമായി വില്ലൻ; തിയേറ്റർ ലിസ്റ്റ് ഇതാ..!

മോഹൻലാൽ ചിത്രം വില്ലൻ പുതിയ ചരിത്രങ്ങൾ ഓരോ ദിവസവും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നാളെ റിലീസ് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് എത്തുന്നത്.കേരളത്തിലെ 253 ഓളം സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിക്കുന്ന വില്ലന് ആദ്യ ദിവസം കേരളത്തിൽ മാത്രം ആയിരത്തി മുന്നൂറോളം പ്രദർശനങ്ങൾ ആണുണ്ടാവുക. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്കു കേരളത്തിൽ ആയിരത്തിൽ അധികം പ്രദർശനങ്ങൾ ലഭിക്കുന്നത്.

150 ഇൽ അധികം ഫാൻ ഷോസും അൻപതിൽ അധികം എക്സ്ട്രാ / മിഡ് നൈറ്റ് ഷോസും ഇപ്പോഴേ വില്ലന് വേണ്ടി തയ്യാറായി കഴിഞ്ഞു. അങ്ങനെ തന്നെ ഏകദേശം 220 ഓളം എക്സ്ട്രാ ഷോസ് ആണ് ആദ്യ ദിനം തന്നെ റെഗുലർ ഷോസ് കൂടാതെ വില്ലൻ കളിക്കുക.

ഇപ്പോൾ ഉള്ളത് തന്നെ മലയാള സിനിമയിലെ റെക്കോർഡ് ആണെന്നിരിക്കെ വമ്പൻ നേട്ടമാണ് വില്ലനെ കാത്തിരിക്കുന്നത്. റിലീസ് ഡേയിൽ ഉള്ള 90 % ഷോകളുടെ ടിക്കറ്റും ഇപ്പോഴേ മുഴുവൻ വിറ്റു തീർന്നു കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ എല്ലാം ടിക്കറ്റുകൾ സോൾഡ് ഔട്ട് ആണ്.

ഇതിനു മുൻപേ കേരളത്തിൽ ആദ്യ ദിനം ആയിരത്തിനു മുകളിൽ പ്രദർശനം നടത്തിയത് യഥാക്രമം ബാഹുബലി , മെർസൽ, കബാലി എന്നീ ചിത്രങ്ങൾ ആണ്. 1300 നു മുകളിൽ പ്രദർശനങ്ങൾ നടത്തിയ ബാഹുബലി ആണ് ഏറ്റവും മുകളിൽ. അതിനൊപ്പമാണ് ഇപ്പോൾ വില്ലനും എത്തി നിൽക്കുന്നത്

മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാലും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷും തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണിക്കൃഷ്ണനുമാണ്. ഇരുപതു കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ഇതിനോടകം പതിമൂന്നു കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തി കഴിഞ്ഞു

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.