വില്ലൻ തരംഗം കേരളത്തിൽ ഉടനീളം തിരയടിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ നല്ല തിരക്കായിരുന്നു തീയേറ്ററുകയിൽ ഉണ്ടായത്. സത്യസന്ധമായ പ്രേക്ഷക അഭിപ്രായങ്ങളാണ് വില്ലന് തുണയായത്. മോഹൻലാൽ ചിത്രം വില്ലനെ പുകഴ്ത്തി ധാരാളം സിനിമ പ്രവർത്തകരും രംഗത്തു വന്നിരുന്നു. മോഹൻലാലിൻറെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ മാത്യു മാഞ്ഞൂരാൻ ഇപ്പോൾ എല്ലാ എതിർ അഭിപ്രായങ്ങളെയും തുടച്ചു മാറ്റി ബോക്സ്ഓഫീസിൽ മുന്നേറുകയാണ്.
ബി ഉണ്ണികൃഷ്ണന്റെ സംവിധാന മികവിൽ പിറന്ന ഒരു മികച്ച ത്രില്ലെർ എന്ന് തന്നെ വേണം വില്ലനെ വിളിക്കാൻ. ചിത്രം നാളെ മുതൽ UAEയിലും GCCയിലുമായി വില്ലൻ റിലീസിന് ഒരുങ്ങുകയാണ്. തീയേറ്റർ ലിസ്റ്റും പുറത്തു വന്നിട്ടുണ്ട്.
തമിഴ് നടൻ വിശാൽ, ഹൻസിക മൊട്‍വാനി, രാശി ഖന്ന, സിദ്ദിക്ക്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ് ജോസ് ഇങ്ങനെ ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ കാണാം. മനോജ് പരമഹംസയും, ഏകാംബരവുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. റോക്ക് ലൈൻ വെങ്കിടേഷാണ് ചിത്രത്തിന്റെ നിർമ്മാണം.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.