[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ടൊവിനോ ചിത്രം ‘മായാനദി’ യുടെ പുതിയ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ ‘മായാനദി’യുടെ പുതിയ പോസ്റ്റർ പുറത്ത്. റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായാനദി’. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തിലെ നായിക. ആഷിക് അബു തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും പ്രണയഭരിതരായി ചേർന്ന് നിൽക്കുന്ന രീതിയിലുള്ളതാണ് പുതിയ പോസ്റ്ററും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം എന്ന പ്രത്യേകത ‘മായാനദി’ക്കുണ്ട്. റെക്സ് വിജയന്റേതാണ് സംഗീതം. ഛായാഗ്രഹണം ജയേഷ് മോഹൻ, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവർ നിർവഹിക്കും. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്‌തുമസ്‌ റിലീസായി തിയറ്ററുകളിലെത്തും.

അതേസമയം ടൊവിനോ അഭിനയിക്കുന്ന ‘അഭിയുടെ കഥ അനുവിന്റെയും; എന്ന സിനിമയാണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്. യാത്രയ്ക്ക് പ്രാധാന്യം നൽകിയാണ് പുതിയ ചിത്രമെന്നാണ് സൂചന. കൂടാതെ ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന നവാഗതനായ ഫെലിനി സംവിധാനം ചെയ്യാന്‍ പോവുന്ന തീവണ്ടി എന്ന ചിത്രത്തിലെ നായകനും ടൊവിനോ ആണെന്നാണ് വാര്‍ത്തകള്‍. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വ ലാല്‍ ആണ് തീവണ്ടിയ്ക്കും തിരക്കഥ എഴുതിയിരിക്കുന്നത്. തമിഴ് നടന്‍ ധനുഷിന്റെ മാരി എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ വില്ലൻ വേഷത്തിലും ടൊവിനോ എത്തുന്നുണ്ട്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.