[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുലി മുരുകന്റെ റെക്കോർഡ് തകർത്തു വില്ലൻ: ഓവർസീസ് റൈറ്റ്സിലും പുതിയ റെക്കോർഡ്.

മോഹൻലാൽ ചിത്രം വില്ലൻ റിലീസിന് മുൻപേ തന്നെ റെക്കോർഡുകൾ തിരുത്തി കുറിച്ച് കൊണ്ട് പറക്കുകയാണ്. ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും മ്യൂസിക് റൈറ്റ്സിലും പ്രീ-റിലീസ് സാറ്റലൈറ്റ് റൈറ്റ്സിലും റെക്കോർഡ് സൃഷ്‌ടിച്ച വില്ലൻ ഇപ്പോൾ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്‌സ് നേടിയും റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.

രണ്ടര കോടി രൂപയാണ് ഈ ചിത്രം ഓവർസീസ് റൈറ്റ്‌സ് ആയി നേടിയത് . 2 കോടിയോളം രൂപ ഓവർസീസ് റൈറ്റ്‌സ് നേടി റെക്കോർഡ് ഇട്ട മോഹൻലാലിൻറെ തന്നെ പുലി മുരുകന്റെ റെക്കോർഡ് ആണ് വില്ലൻ തകർത്തെറിഞ്ഞത്. ഇപ്പോൾ തന്നെ 13 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് ആണ് വില്ലൻ നടത്തി കഴിഞ്ഞത്. 15 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തിയ പുലി മുരുകൻ മാത്രമാണ് ഇനി വില്ലന്റെ മുന്നിൽ ഉള്ളത്.

വില്ലൻ ഓവർസീസ് റൈറ്റ്‌സ്റെ ക്കോർഡ് തുകക്കു വിറ്റു പോയ കാര്യം ടീം വില്ലൻ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുണ്ട് . മലയാള സിനിമയിലെ പല ചരിത്രങ്ങളും തകർത്തെറിഞ്ഞു കൊണ്ടാണ് വില്ലൻ റിലീസിന് തയ്യാറെടുക്കുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ റിലീസിന് ആണ് ഒക്ടോബർ 27 നു വില്ലൻ തയ്യാറെടുക്കുന്നത്. ഇതിനോടകം 115 ഇൽ അധികം ഫാൻസ്‌ ഷോകൾ കേരളത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് 10 ഫാൻസ്‌ ഷോകൾ കൂടി ഒരുക്കാനായാൽ 125 ഫാൻസ്‌ ഷോകൾ ഒരുക്കി റെക്കോർഡ് സൃഷ്‌ടിച്ച പുലി മുരുകന്റെ മറ്റൊരു റെക്കോർഡ് കൂടി തകർക്കാം.

സാറ്റലൈറ്റ് റൈറ്സ് 7 കോടി, മ്യൂസിക് റൈറ്സ് 50 ലക്ഷം, ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് 3 കോടി, ഓവർസീസ് റൈറ്റ്‌സ് 2.5 കോടി എന്നിങ്ങനെയാണ് വില്ലന്റെ ഇത് വരെയുള്ള പ്രീ-റിലീസ് ബിസിനസ്.

തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുന്ന ഈ ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാൽ, തെലുങ്കു നടൻ ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്നു. മഞ്ജു വാര്യർ, രാശി ഖന്ന , ഹൻസിക, ചെമ്പൻ വിനോദ്, സിദ്ദിഖ്, അജു വർഗീസ് , രഞ്ജി പണിക്കർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഇന്ത്യയിലെ ആദ്യമായി പൂർണ്ണമായും 8 K റെസൊല്യൂഷൻ ക്യാമെറയിൽ ഷൂട്ട് ചെയ്ത ചിത്രം കൂടിയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.