[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൗബിൻ ഷാഹിറിന് പിറന്നാൾ ആശംസകളുമായി സിനിമാ ലോകം.

സൗബിൻ ഷാഹിർ എന്ന പേര് ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒന്നായി കഴിഞ്ഞു. ആ പേര് കേൾക്കുമ്പോഴേക്കും പ്രേക്ഷകരുടെ മുഖത്ത് ചിരി വിടരുന്ന രീതിയിൽ ഒരു ഹാസ്യ നടൻ എന്ന നിലയിൽ കേരളത്തിൽ പ്രശസ്തനാവാൻ സൗബിന് കഴിഞ്ഞു. സൗബിൻ സ്‌ക്രീനിൽ എത്തുമ്പോൾ ലഭിക്കുന്ന കയ്യടികളും ആർപ്പു വിളികളും ഇന്ന് മലയാളികൾ ഈ നടനെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണം ആണ്. ഒരു സഹസംവിധായകൻ ആയി ഒരുപാട് വര്ഷങ്ങള്ക്കു മുൻപേ സിനിമയിൽ എത്തിയ സൗബിൻ അപ്രതീക്ഷിതമായി അഭിനയത്തിന്റെ ലോകത്തേക്ക് എത്തുകയായിരുന്നു.

രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഈ നടനെ നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് എങ്കിൽ, പ്രേമത്തിലെ പി ടി മാഷ് ആയി സൗബിൻ നടത്തിയ ഗംഭീര പ്രകടനം അദ്ദേഹത്തെ കേരളം മുഴുവൻ പോപ്പുലർ ആക്കി മാറ്റി. ഇപ്പോഴിതാ പറവ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് തന്റെ സ്വപ്നമായ സംവിധാന രംഗത്ത് അരങ്ങേറിയ സൗബിൻ വിജയത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പറക്കുകയാണ്.

ഇന്ന് പിറന്നാൾ ആഘോഷിച്ച സൗബിനെ തേടി മലയാള സിനിമാ ലോകത്തു നിന്ന് ആശംസകളുടെ പൂരമാണ്. യുവ താരം ദുൽകർ സൽമാൻ, നടൻ സിദ്ദിക്ക്, നടൻ ഷെയിൻ നിഗം, നടി ശ്രിന്ദ എന്നിവർ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ സൗബിന് ആശംസകൾ നേർന്നു.ഇവർ എല്ലാവരും സൗബിൻ ഒരുക്കിയ പറവയുടെ ഭാഗമായിരുന്നു.

വേറെ ഒരമ്മയിൽ തനിക്കു ജനിച്ച സഹോദരൻ എന്നാണ് സൗബിനെ വിഷ് ചെയ്തു കൊണ്ട് ദുല്കർ പറഞ്ഞത് . പറവയിൽ ദുൽകർ 25 മിനിട്ടു നീണ്ടു ഇന്ന ഒരതിഥി വേഷം ആണ് ചെയ്തത് എങ്കിലും ആ ചിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു കഥാപാത്രം ആയിരുന്നു ദുൽകർ അവതരിപ്പിച്ച ഇമ്രാൻ. ഇവരെ കൂടാതെ വേറെ ഒരുപാട് സിനിമ പ്രവർത്തകരും സൗബിന് ആശംസ അറിയിച്ചു.

പറവ ഈ വർഷം ഇറങ്ങിയ മലയാള സിനിമകളിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി കുതിക്കുമ്പോൾ സൗബിനും പറക്കുകയാണ് തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക്. നടനായി ഒരുപാട് ചിത്രങ്ങൾ ആണ് സൗബിനെ കാത്തിരിക്കുന്നത്.

സൗബിൻ നായകനായും ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട് അണിയറയിൽ. ഈ തിരക്കുകൾക്കിടയിലും സംവിധായകൻ എന്ന നിലയിലുള്ള തന്റെ അടുത്ത ചിത്രത്തിന്റെ ജോലികൾ സൗബിൻ ഇപ്പോഴേ തുടങ്ങി കഴിഞ്ഞതായാണ് സൂചനകൾ പറയുന്നത്‌. ഫഹദ് ഫാസിൽ ആയിരിക്കും ആഷിക് അബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായകൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.