മോഹൻലാലിൻറെ അടുത്ത റിലീസ് ആയ വില്ലൻ ഈ വരുന്ന ഒക്ടോബർ 27ന് തീയേറ്ററുകളിൽ എത്തുകയാണ്. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.
തമിഴ് നടൻ വിശാലും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം ഇപ്പോൾ തന്നെ 13 കോടിയോളം രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തി പുലി മുരുകന് ശേഷം ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസ് നടത്തിയ മലയാള ചിത്രം എന്ന റെക്കോർഡ് നേടി കഴിഞ്ഞു.
റിലീസിന് മുൻപേ 7 കോടി സാറ്റലൈറ്റ് റൈറ്സ് നേടിയും 50 ലക്ഷം മ്യൂസിക് റൈറ്സ് നേടിയുമെല്ലാം ചരിത്രം സൃഷ്‌ടിച്ച ഈ ചിത്രം 3 കോടി രൂപ ഹിന്ദി ഡബ്ബിങ് റൈറ്സ് നേടിയും പുതിയ റെക്കോർഡ് സൃഷ്ടിച്ചു. അതിനൊപ്പം രണ്ടര കോടി രൂപ ഓവർസീസ് റൈറ്സ് നേടിയ ഈ ചിത്രം തകർത്തത് പുലി മുരുകന്റെ ഒരു കോടി 75 ലക്ഷം എന്ന റെക്കോർഡ് ആണ്.
ഇപ്പോഴിതാ പുലി മുരുകന്റെ തന്നെ കയ്യിലിരിക്കുന്ന മറ്റൊരു റെക്കോർഡ് കൂടി കൈക്കലാക്കാനുള്ള തയ്യാറെടുപ്പിലാണ് വില്ലൻ. ഏറ്റവും അധികം ഫാൻ ഷോസ് നടത്തിയ റെക്കോർഡ് ഇപ്പോൾ കയ്യിൽ വെച്ചിരിക്കുന്നത് 125 ഫാൻ ഷോസ് നടത്തിയ പുലി മുരുകൻ ആണ്.
ആ റെക്കോർഡ് വില്ലൻ തകർക്കും എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം 120 ഇൽ അധികം ഫാൻസ് ഷോസ് ഇപ്പോഴേ വില്ലന് റെഡി ആയി കഴിഞ്ഞു. ചിത്രം റിലീസ് ചെയ്യാൻ ഇനിയും 10 ദിവസത്തിൽ അധികം ബാക്കിയുള്ളത് കൊണ്ട് ഫാൻ ഷോകളുടെ ഫൈനൽ കൌണ്ട് 130 വരെയോ അതിനു മുകളിലോ പോകാൻ ആണ് സാധ്യത.
മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസിന് ഒരുങ്ങുന്ന വില്ലൻ ഇപ്പോഴേ റെക്കോർഡുകളുമായി തേരോട്ടം ആരംഭിച്ചു കഴിഞ്ഞു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
This website uses cookies.