[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബട്ടർഫ്ളൈസിൽ മോഹൻലാലിന്റെ ഇടി കൊണ്ട് വീണു, വില്ലനിൽ മോഹൻലാലിനെ കൊണ്ട് ഇടി കൊടുപ്പിച്ചു റാം ലക്ഷ്മൺ ടീം

മോഹൻലാൽ നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ ഈ മാസം ഒക്ടോബർ 27 നു പ്രദർശനത്തിന് എത്തുകയാണ്. മോഹൻലാൽ മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ഈ ചിത്രം ഒരു സ്റ്റൈലിഷ് ക്രൈം ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാലും മുഖ്യ വേഷത്തിൽ എത്തിയിരിക്കുന്നു.

നാല് ഫൈറ്റ് മാസ്റ്റേഴ്സ് ചേർന്നൊരുക്കിയിരിക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. രവി വർമ്മ, റാം-ലക്ഷ്മൺ ടീം, ജി എന്നിവരാണ് ആ നാല് സംഘട്ടന സംവിധായകർ. ഇതിൽ റാം-ലക്ഷ്മൺ ടീമിന് വളരെ ആവേശകരമായ ഒരു കഥ പറയാനുണ്ട് നമ്മളോട്. മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം ജോലി ചെയ്ത ഒരനുഭവത്തെ കുറിച്ച്.

1993 ഇൽ രാജീവ് അഞ്ചൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ബട്ടർഫ്‌ളൈസ്. ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയത് അന്നത്തെ പ്രശസ്ത സംഘട്ടന സംവിധായകനായിരുന്നു പഴനിരാജ് ആയിരുന്നു. മോഹൻലാലിൻറെ കിടിലൻ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ഈ ചിത്രത്തിൽ മോഹൻലാലിൻറെ ഇടി കൊണ്ട് വീണ ഗുണ്ടകളായി അഭിനയിച്ചവരിൽ ഇപ്പോൾ സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന റാം- ലക്ഷ്മൺ ടീമും ഉണ്ടായിരുന്നു.

അന്ന് വെറും സ്റ്റണ്ട് മെൻ ആയി ജോലി ചെയ്ത അവർ ഇന്ന് വില്ലൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിൻറെ ഫൈറ്റ് മാസ്റ്റർ ആയി എത്തി നിൽക്കുമ്പോൾ ഈ അഭിമാന നിമിഷത്തെ കുറിച്ച് പറയാൻ ഇരുവർക്കും വാക്കുകൾ കിട്ടുന്നില്ല.

തെലുങ്കിലെ വമ്പൻ ചിത്രങ്ങളായ ബാഹുബലി 2, മഗധീര , മിർച്ചി എന്നീ ചിത്രങ്ങളിൽ ഒക്കെ സംഘട്ടനം ഒരുക്കിയ ഇവർ തെലുങ്കിലെ സൂപ്പർ താര ചിത്രങ്ങളടക്കം ഒട്ടുമിക്ക ബിഗ് ബജറ്റ് ചിത്രങ്ങളുടെയും സംഘട്ടനം ഒരുക്കിയിട്ടുള്ളവരിൽ പ്രധാനികൾ ആണ്. പീറ്റർ ഹെയ്‌ൻ കഴിഞ്ഞാൽ തെലുങ്കിൽ ഏറ്റവും അധികം പേരും ആവശ്യപ്പെടുന്നത് റാം-ലക്ഷ്മൺ ടീമിന്റെ സാന്നിധ്യമാണ്. വില്ലൻ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം ലഭിക്കുമ്പോൾ തന്നെ റാം-ലക്ഷ്മൺ ടീമിനെ ആവേശം കൊള്ളിച്ചത് മോഹൻലാൽ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യം തന്നെയാണ്.

ആക്ഷൻ രംഗങ്ങളിൽ ഇത്രയധികം പെർഫെക്ഷൻ ഈ പ്രായത്തിലും കൊണ്ട് വരുന്ന സൂപ്പർ താരം സൗത്ത് ഇന്ത്യയിൽ തന്നെ വേറെ ഇല്ലെന്നു ഇതിഹാസമായ ത്യാഗരാജൻ മാസ്റ്റർ പോലും പറഞ്ഞ സത്യം റാം-ലക്ഷ്മൺ ടീമും ആവർത്തിക്കുന്നു.

വില്ലന്റെ സെറ്റിൽ വെച് മോഹൻലാലിനെ കാണാൻ ആവേശത്തോടെ കാത്തിരുന്ന നിമിഷങ്ങൾ ഇപ്പോഴും ഓർക്കുന്നു ഈ ടീം. മാത്രമല്ല മോഹൻലാലിനെ കണ്ടപ്പോൾ തങ്ങൾ പണ്ട് ബട്ടർഫ്‌ളൈസ് എന്ന ചിത്രത്തിൽ ഒപ്പം ജോലി ചെയ്ത കാര്യവും ഇവർ മോഹൻലാലിനെ ഓർമ്മിപ്പിച്ചു. ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് മോഹൻലാൽ പെരുമാറിയതെന്നും മോഹൻലാലിനൊപ്പമുള്ള വർക്കിംഗ് എക്സ്പീരിയൻസ് ഒരിക്കലും മറക്കാൻ പറ്റില്ലെന്നും റാം- ലക്ഷ്മൺ ടീം പറയുന്നു.

ഏതായാലും വില്ലന് വേണ്ടി റാം-ലക്ഷം ടീം ഒരുക്കിയ തീ പാറുന്ന സംഘട്ടനം കാണാൻ നമ്മുക്ക് കാത്തിരിക്കാം ഒക്ടോബർ 27 വരെ.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

15 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.