നവാഗത സംവിധായകനായ എം സി ജോസഫ് ഒരുക്കിയ ചിത്രമാണ് വികൃതി. സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ഈ ചിത്രം പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് സംവിധായകൻ എം സി ജോസഫ്. സോഷ്യൽ മീഡിയ കാരണം ജീവിതത്തിൽ വലിയ ദുരന്തം നേരിട്ട ഭിന്നശേഷിക്കാരനായ അങ്കമാലി സ്വദേശി എൽദോയുടെ ജീവിതാനുഭവം ആയിരുന്നു ഈ ചിത്രത്തിന് പ്രചോദനം എന്നും ഈ ചിത്രം രചിച്ച അജീഷ് പി തോമസിന് നേരിട്ട് അറിയാവുന്ന വ്യക്തി ആയതു കൊണ്ട് തന്നെ ആ സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ചു കൂടുതൽ പഠിച്ചതിനു ശേഷമാണു വികൃതി ഒരുക്കിയത് എന്നാണ് സംവിധായകൻ പറയുന്നത്.
എൽദോയുടെയും എൽദോയോട് ആ ക്രൂരത ചെയ്ത ആളുടെയും ജീവിതങ്ങളെ പറ്റി ചിന്തിച്ചപ്പോൾ ആണ് വികൃതി ഒരു സിനിമ ആയി രൂപപ്പെട്ടത് എന്നും പറഞ്ഞ എം സി ജോസഫ് ഇതൊരു കരച്ചിൽ സിനിമ അല്ല എന്നും പ്രേക്ഷകരുടെ കണ്ണും മനസ്സും നിറക്കുന്ന സിനിമ ആണെന്നുമാണ് പറയുന്നത്. ചിത്രം കണ്ട ഒട്ടേറെ പേരുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ എൽദോ ആയി അതിഗംഭീരമായ പ്രകടനം നൽകിയപ്പോൾ എൽദോക്ക് ഈ അവസ്ഥ വരുത്തിയ കഥാപാത്രം ആയി സൗബിൻ ആണ് അഭിനയിച്ചിരിക്കുന്നത്. രണ്ടു വർഷത്തോളം കാത്തിരുന്നിട്ടാണ് ഈ സിനിമ ഉണ്ടായതു എന്നാണ് എം സി ജോസഫ് പറഞ്ഞത്.
പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ കേൾക്കുമ്പോൾ വലിയ സന്തോഷം ഉണ്ടെന്നും ഈ സംവിധായകൻ പറയുന്നു. ഫീല്‍ഗുഡ് സിനിമയാണ് വികൃതി എന്നും സാഹചര്യങ്ങള്‍ക്കനുയോജ്യമായ തരത്തിലുള്ള തമാശകളും ഉള്ള മുഴുനീള എന്റെർറ്റൈനെർ തന്നെയാണ് ഈ ചിത്രം എന്നും അദ്ദേഹം പറയുന്നു. പരസ്യ സംവിധാന മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ എം സി ജോസഫ് ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആണ്. സിനിമ കണ്ട്, ചെയ്തു സിനിമയെക്കുറിച്ച് പഠിച്ച ആളാണ് താൻ എന്നും കൂടുതൽ ചെയ്യണം എന്ന മോഹം ആണ് തന്നെ സിനിമയിൽ എത്തിച്ചത് എന്നും എം സി ജോസഫ് പറയുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.