[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

2020 ഇൽ കാണാൻ പോകുന്നത് മലയാളത്തിലെ മാസ്റ്റേഴ്സിന്റെ ട്വന്റി ട്വന്റി..!

ന്യൂ ജെനെറേഷൻ സിനിമകൾ കളം വാഴുകയും ഒട്ടേറെ പുതുമുഖ സംവിധായകർ കയറി വരികയും ചെയ്തതോടെ എൺപതുകളിൽ തുടങ്ങി തൊണ്ണൂറുകളിൽ മലയാള സിനിമ ഭരിച്ച ഒട്ടേറെ മാസ്റ്റർ ഡിറക്ടർമാർക്കു ചുവടു പിഴച്ചിരുന്നു. കുറെ പേർ സിനിമാ രംഗത്ത് നിന്ന് പിൻവാങ്ങിയെങ്കിലും മറ്റു ചിലർ മികച്ച ചിത്രങ്ങളുമായി നമ്മുടെ മുന്നിൽ തിളങ്ങി നിന്നു. പിഴവുകൾ തിരുത്തി സത്യൻ അന്തിക്കാടും പ്രിയദർശനും വമ്പൻ വിജയങ്ങൾ സമ്മാനിച്ച് കൊണ്ട് തലയുയർത്തി നിന്നപ്പോൾ ഈ വർഷം ജോഷിയും വലിയ തിരിച്ചു വരവ് നടത്തി. സംവിധാന കലയിൽ തങ്ങൾക്കു പകരം വെക്കാൻ മറ്റാരുമില്ലെന്നു ഈ മാസ്റ്റേഴ്സ് ഒരിക്കൽ കൂടി തെളിയിച്ചു തന്നു. ഇപ്പോഴിതാ ഷാജി കൈലാസും അടുത്ത വർഷം ഒരു വമ്പൻ ചിത്രവുമായി തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ 2020 എന്ന വർഷത്തിൽ, അതിലെ അക്കങ്ങൾ സൂചിപ്പിക്കുന്നത് പോലെ തന്നെ മലയാള സിനിമ കാണാൻ പോകുന്നത് സംവിധാന കലയിലെ മാസ്റ്റേഴ്സിന്റെ ഒരു ട്വന്റി ട്വന്റി ആയിരിക്കും.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ ആയിരിക്കും അടുത്ത വർഷം ആദ്യം എത്തുന്നത്. തൊണ്ണൂറിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഈ സംവിധായകൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഫിലിം മേക്കർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. അടുത്ത മാർച്ചിൽ പ്രിയദർശൻ എത്തുന്നത് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവുമായി ആണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി പ്രിയൻ എത്തുമ്പോൾ കൂടെ ഉള്ളത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ ടീം ഒരിക്കൽ കൂടി എത്തുമ്പോൾ പ്രതീക്ഷകളേറെ.

പൊറിഞ്ചു മറിയം ജോസിലൂടെ ഈ വർഷം വമ്പൻ തിരിച്ചു വരവ് കാഴ്ച വെച്ച ജോഷി അടുത്ത വർഷം എത്തുക ഒരു മമ്മൂട്ടി ചിത്രത്തിലൂടെ ആണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ന്യൂ ഡൽഹി, സംഘം, ധ്രുവം, നായർ സാബ് പോലെയുള്ള ഹിറ്റുകൾ സമ്മാനിച്ച ഈ ടീമിൽ നിന്നു മറ്റൊരു ക്ലാസിക് ആക്ഷൻ ചിത്രം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. മമ്മൂട്ടിയുമൊത്തു തന്നെയാണ് സത്യൻ അന്തിക്കാടും അടുത്ത വർഷം എത്തുക. 22 വർഷങ്ങൾക്കു ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ അതിനു തിരക്കഥ ഒരുക്കുന്നത് ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറം ആണ്. തന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റ് ഫഹദ് ഫാസിലിനെ വെച്ചു നൽകിയതിന് ശേഷം ആണ് സത്യനും എത്തുന്നത്.

മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ ആയ ഷാജി കൈലാസ് ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത വർഷം എത്തുമ്പോൾ കൂട്ടായി ഉള്ളത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ്. ജിനു എബ്രഹാം രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പേര് കടുവ എന്നാണ്. ആറാം തമ്പുരാനും നരസിംഹവുമെല്ലാം വെച്ച് ഷാജി കൈലാസ് കേരളക്കരയിൽ സൃഷ്ടിച്ചത് പോലെ ഒരു ഓളം കടുവക്കും ഉണ്ടാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് സിനിമാ പ്രേമികൾ.

ഇത് കൂടാതെ മോഹൻലാലിനെ നായകനാക്കി ഒരു വമ്പൻ ചിത്രം പ്ലാൻ ചെയ്തു കൊണ്ട് വിനയനും സൗബിൻ ഷാഹിർ നായകനാവുന്ന ജൂതൻ എന്ന ചിത്രവുമായി ഭദ്രൻ എന്നിവരും അടുത്ത വർഷം എത്തുമെന്ന് സൂചനയുണ്ട്. മറ്റൊരു പ്രശസ്ത സംവിധായകൻ ആയ കെ മധുവും സേതുരാമയ്യർ സീരിസിലെ അഞ്ചാം ഭാഗം ഒരുക്കികൊണ്ടു തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. ഏതായാലും അടുത്ത വർഷം മലയാള സിനിമ കാണാൻ പോകുന്നത് പരിചയ സമ്പന്നരായ ഈ സംവിധായകരുടെ എല്ലാം മികച്ച സൃഷ്ടികൾ ആവും എന്നുറപ്പു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.