ചിയാൻ വിക്രം നായകനായി എത്തിയ കോബ്ര എന്ന ചിത്രം ഇന്നാണ് ആഗോള റിലീസായി എത്തിയത്. ഇമൈക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോബ്രയുടെ റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരോട് സംവദിക്കവേ തമിഴകത്തിന്റെ ദളപതി വിജയെ കുറിച്ച് വിക്രം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വിജയ്‌യുടെ നര്‍മബോധം വളരെ വലുതാണെന്നും അത് തനിക്ക് എപ്പോഴും ഇഷ്ടമാണെന്നും വിക്രം പറയുന്നു. ഏത് സാഹചര്യത്തില്‍ ആയാലും, വളരെ നിശബ്ദനായി ഇരുന്നു കൊണ്ട്, ചിലപ്പോൾ ഒരു തമാശ പറഞ്ഞു കൊണ്ട് അദ്ദേഹം ആ സാഹചര്യത്തെ ലഘൂകരിക്കുമെന്നും വിക്രം പറയുന്നു. മികച്ച നടനും കലാകാരനുമാണ് വിജയ് എന്നും, നൃത്തത്തിന് റിഹേഴ്സൽ പോലും വേണ്ടാത്ത നടനാണ് അദ്ദേഹമെന്നും വിക്രം പറഞ്ഞു.
മറ്റുള്ള നടൻമാര്‍ പലപ്പോഴും റിഹേഴ്സൽ നടത്തിയതിനു ശേഷമായിരിക്കും നൃത്തമുൾപ്പെടുന്ന ഷോട്ടിന് പോകുക. പക്ഷെ വിജയ് അവിടെയിരുന്ന് ആ നൃത്ത ചുവടുകൾ കണ്ട് മാത്രം പഠിച്ചിട്ട്, നേരെ പോയി അത് പെര്‍ഫോം ചെയ്യുമെന്നും അദ്ദേഹം സ്‍പെഷ്യലാണെന്നും വിക്രം വിശദീകരിക്കുന്നു. ഇത്രയും അനായാസമായി വിജയ്ക്ക് ഇതെങ്ങനെ ചെയ്യാൻ സാധിക്കുന്നുവെന്ന് ചിന്തിച്ച് താൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ടെന്നും വിക്രം വെളിപ്പെടുത്തി. ഒരുപിടി വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രമെത്തുന്ന കോബ്ര എന്ന പുതിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.