ഉലക നായകൻ കമൽ ഹാസൻ നായകനായി റിലീസ് ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ജൂൺ മൂന്നിനാണ് ആഗോള റിലീസായി എത്തുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യയും എത്തുന്നുണ്ട്. ഇതിൽ അതിഥി വേഷമാണെങ്കിലും വളരെ നിർണ്ണായകമായ ഒരു വേഷമാണ് സൂര്യ ചെയ്യുന്നതെന്നും, വിക്രം മൂന്നാം ഭാഗത്തിൽ വളരെ ശ്കതമായ ഒരു വേഷമായിരിക്കും സൂര്യ ചെയ്യുകയെന്നും കമൽ ഹാസൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ലോകേഷ് കനകരാജിനൊപ്പം ചേർന്ന് രചിച്ച രത്‌നകുമാർ വെളിപ്പെടുത്തിയ കാര്യം ആരാധകർക്ക് ആവേശമാവുകയാണ്. കെ ജി എഫ് എന്ന സിനിമാ സീരിസിന്റെ ആദ്യ ഭാഗത്തിൽ മുഖം വെളിപ്പെടുത്താതെ കാണിക്കുന്ന അധീരാ എന്ന കഥാപാത്രത്തെ പോലെയാണ് വിക്രമിൽ സൂര്യയെന്നാണ് അദ്ദേഹം പറയുന്നത്. ആ കഥാപാത്രത്തിന്റെ ശ്കതി മുഴുവൻ നമ്മുക്ക് മനസ്സിലാവുന്നത് കെ ജി എഫ് രണ്ടാം ഭാഗത്തിലാണ്.
അതുപോലെയാണ് ഇതിലെ സൂര്യ കഥാപാത്രത്തിന്റെ പ്രാധാന്യവും ശ്കതിയുമെന്നു രത്‌നകുമാർ പറയുന്നു. ഈ ചിത്രത്തിൽ സൂര്യയുടെ മുഖം വെളിപ്പെടുത്തില്ല എന്നൊന്നും അദ്ദേഹം പറയുന്നില്ലെങ്കിലും, സൂര്യ കഥാപാത്രം ഈ കഥയിൽ ഉണ്ടാക്കുന്ന സ്വാധീനം കെ ജി എഫ് ആദ്യ ഭാഗത്തിൽ അധീരാ ഉണ്ടാക്കുന്നതിനു സമമായിരിക്കുമെന്നും, അത് തീയേറ്ററിൽ എത്ര വലിയ രീതിയിലാണ് സ്വീകരിക്കപ്പെടാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ചെമ്പൻ വിനോദ്, അർജുൻ ദാസ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാജ്കമൽ ഇന്റർനാഷണൽ എന്ന തന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.