ഉലക നായകൻ കമൽ ഹസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ജൂൺ മൂന്നിന് ആഗോള റിലീസാവാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, മാനഗരം, കൈതി, മാസ്റ്റർ എന്നീ വമ്പൻ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ആണ്. അദ്ദേഹവും രത്ന കുമാറും ചേർന്ന് രചിച്ച ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്, രാജ് കമൽ ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ്. അദ്ദേഹത്തോടൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, അർജുൻ ദാസ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയും എത്തിയിട്ടുണ്ട്. വമ്പൻ പ്രൊമോഷണൽ പരിപാടികളാണ് ഈ ചിത്രത്തിന് വേണ്ടി ഇപ്പോൾ ഓൺലെനായും ഓഫ്‌ലൈനായും നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അതിന്റെ ഭാഗമായി ഈ ചിത്രത്തിന്റെ ട്രൈലെർ ദുബായിൽ സ്ഥിതി ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു.
നേരത്തെ മലയാള സിനിമയിൽ നിന്ന് ദുൽഖർ സൽമാന്റെ കുറുപ്പ്, മമ്മൂട്ടിയുടെ സിബിഐ 5 തുടങ്ങിയ ചിത്രങ്ങളുടെ ട്രൈലെർ അവിടെ പ്രദർശിപ്പിച്ചിരുന്നു. ഒരു സെക്കന്റിനു ഇത്ര ലക്ഷമെന്ന കണക്കിൽ പണമടച്ചാണ് അവിടെ സിനിമകളുടെ ട്രൈലെർ, ടീസർ എന്നിവ പ്രദർശിപ്പിക്കുന്നത്. ഏതായാലും ആദ്യമായാണ് ഉലക നായകൻ കമൽ ഹസൻ നായകനാവുന്ന ഒരു ചിത്രത്തിന്റെ ട്രൈലെർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിന്റെ ഗംഭീര ട്രൈലെർ വലിയ ഹൈപ്പാണ് ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഇതിലെ ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.