[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നജീബിനെ കാണാൻ സംഗീത മാന്ത്രികനെത്തി; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം. ഇപ്പോൾ ഇതിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ജോർദാനിൽ പുരോഗമിക്കുകയാണ്. ഇതിന് വേണ്ടി വമ്പൻ ശാരീരിക മാറ്റം വരുത്തിയ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ആട് ജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരം ജോർദാനിലെ മണലാരണ്യങ്ങളിൽ പിറവിയെടുക്കുമ്പോൾ, ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും പ്രചോദനമായി അവിടെയെത്തിച്ചേർന്നിരിക്കുകയാണ് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. തങ്ങളെ കാണാൻ ജോർദാനിലെ വാടി റം എന്ന സ്ഥലത്തെത്തിയ റഹ്മാന് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് പങ്കു വെച്ചിട്ടുണ്ട്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ എ ആർ റഹ്മാനും ആട് ജീവിതം ലൊക്കേഷനിൽ എത്തിയ വിവരം പങ്കു വെച്ചിട്ടുണ്ട്. രണ്ട് ദിവസം ഫോണില്ല ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ് എന്ന കുറിപ്പോടെയാണ് എ.ആര്‍ റഹ്മാന്‍ ജോര്‍ദാനില്‍ എത്തിയ വിവരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ആട് ജീവിതം കൂടാതെ ഫഹദ് ഫാസിൽ നായകനായെത്തുന്ന മലയൻ കുഞ്ഞെന്ന മലയാള ചിത്രത്തിന്റെ സംഗീത സംവിധാനവും ഇപ്പോൾ എ ആർ റഹ്മാൻ നിർവഹിക്കുന്നുണ്ട്. കെ യു മോഹനൻ കാമറ ചലിപ്പിക്കുന്ന ആട് ജീവിതം എഡിറ്റ് ചെയ്യാൻ പോകുന്നത് ശ്രീകർ പ്രസാദാണ്. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ് ചെയ്യുന്ന ഈ ചിത്രത്തിൽ അമല പോൾ, റിക് അബി, താലിബ് മുഹമ്മദ് എന്നിവരും അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

6 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.