തമിഴകത്തിന്റെ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാൻ. വിക്രമിനൊപ്പം മകൻ ധ്രുവ് വിക്രമും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ്. ഇപ്പോഴിതാ, ഈ ചിത്രം നേരിട്ട് ഒറ്റിറ്റി റിലീസ് ചെയ്യുകയാണ് എന്ന വാർത്തയാണ് വരുന്നത്. ഇതു ഒഫീഷ്യൽ ആയി തന്നെ വിക്രം, ധ്രുവ് വിക്രം, കാർത്തിക് സുബ്ബരാജ് എന്നിവർ പുറത്ത് വിട്ടു കഴിഞ്ഞു. ആമസോണ് പ്രൈം റിലീസ് ആയി അടുത്ത മാസം പത്താം തീയതിയാണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്. അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
സിമ്രൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കാരക്ടർ ടീസർ എന്നിവയെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിച്ച ഈ ചിത്രം, ചിയാൻ വിക്രത്തിന്റെ കരിയറിലെ അറുപതാമത്തെ സിനിമയാണ്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ, വിക്രമിന്റെയും ധ്രുവ് വിക്രമിന്റെയും ലുക്ക് വളരെ ശ്രദ്ധ നേടിയെടുത്തിരുന്നു. എസ് എസ് ലളിത് കുമാർ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. ഈ ചിത്രം കൂടാതെ കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് വിക്രം അഭിനയിച്ചു ഇനി പുറത്തു വരാനുള്ള മറ്റു ചിത്രങ്ങൾ. ധനുഷ് നായകനായ ജഗമേ തന്തിരമായിരുന്നു സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ തൊട്ടു മുൻപത്തെ റിലീസ്. അതും ഒറ്റിറ്റി റിലീസ് ആയാണ് വന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.