[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആറ്റ്‌ലി ചിത്രത്തിൽ നായകനാവാൻ അല്ലു അർജുൻ; ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം..!

തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് സ്റ്റൈലിഷ് സ്റ്റാർ എന്നും ഐക്കൺ സ്റ്റാർ എന്നുമൊക്കെ അറിയപ്പെടുന്ന അല്ലു അർജുൻ. കഴിഞ്ഞ മാസം റിലീസ് ചെയ്ത അല്ലു അർജുൻ ചിത്രം പുഷ്പ ദി റൈസിങ്, 300 കോടി ക്ലബ്ബിൽ എത്തിയതോടെ അല്ലു അർജുന്റെ താരമൂല്യം വലിയ രീതിയിൽ ആണ് ഉയർന്നത്. ഇനി പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ആണ് അല്ലു അർജുൻ അഭിനയിക്കുക. സുകുമാർ ഒരുക്കുന്ന പുഷ്പ സീരീസ് പൂർത്തിയാക്കിയ ശേഷം പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിൽ ആവും അല്ലു അർജുൻ അഭിനയിക്കുക എന്ന വാർത്തകൾ ആണ് വരുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

ഈ ചിത്രത്തിന് വേണ്ടി നൂറു കോടി രൂപയാണ് അല്ലു അര്ജുന് ഓഫർ ചെയ്തിരിക്കുന്ന പ്രതിഫലം എന്നാണ് വാർത്തകൾ പറയുന്നത്. വമ്പൻ ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നാണ് സൂചന. രാജ റാണി, തെറി, മേർസൽ, ബിഗിൽ എന്നീ വമ്പൻ ഹിറ്റുകൾ ഒരുക്കിയ ആറ്റ്‌ലി ഇപ്പോൾ ബോളിവുഡ് കിങ് ഖാൻ ആയ ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രം ഒരുക്കുന്ന തിരക്കിൽ ആണ്. ലയൺ എന്നാണ് ഈ ചിത്രത്തിന്റെ പേര് എന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും പുഷ്പ നേടിയ മഹാവിജയം അല്ലു അർജുന്റെ പ്രശസ്തി വലിയ രീതിയിൽ തന്നെ വർധിപ്പിച്ചിട്ടുണ്ട്. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലൊക്കെ റിലീസ് ചെയ്ത ചിത്രമാണ് പുഷ്പ. മലയാളി താരം ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

16 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.