തമിഴകത്തിന്റെ സൂപ്പർ താരങ്ങളിലൊരാളായ ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഏതാനും വർഷങ്ങൾക്കു മുന്പാരംഭിച്ച ചിത്രമാണ് ധ്രുവ നച്ചത്തിരം. ഇതിന്റെ ടീസറുകൾ, ഇതിലെ ഒരു ഗാനം എന്നിവ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ഷൂട്ടിംഗ് ഇടയ്ക്കു നിന്ന് പോവുകയും, ശേഷം കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ചിത്രീകരണം വീണ്ടുമാരംഭിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇപ്പോഴിതാ ഈ ചിത്രം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് വിക്രം- ഗൗതം വാസുദേവ് മേനോൻ ടീമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആ സമയത്തെ ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഐശ്വര്യ രാജേഷും റിതു വർമയും നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ മലയാള നടൻ വിനായകനും അഭിനയിച്ചിട്ടുണ്ടെന്നു വാർത്തകൾ വന്നിരുന്നു. ഇവർക്കൊപ്പം സിമ്രാൻ, രാധിക ശരത് കുമാർ, പാർത്ഥിപൻ, ദിവ്യ ദർശിനി, വംശി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിലുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്ന ഈ ആക്ഷൻ ത്രില്ലറിൽ ജോണെന്നു പേരുള്ള ഒരു റോ ഏജന്റ് ആയാണ് വിക്രം അഭിനയിക്കുന്നത്. ഗൗതം മേനോന്റെ നിർമ്മാണ കമ്പനിയോടൊപ്പം എസ്‌കേപ്പ് ആര്ടിസ്റ് പിക്ചർസ് കൂടി ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ഹൈ വോൾട്ടേജ് സ്റ്റണ്ട് രംഗങ്ങളായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാരിസ് ജയരാജ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയാണ്. ഗൗതം വാസുദേവ് മേനോൻ തന്നെ രചിച്ച ഈ ചിത്രത്തിന് ഒന്നിലധികം ഭാഗങ്ങൾ ഉണ്ടാവുമെന്നും വാർത്തകൾ വന്നിരുന്നു.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.