ഉലക നായകൻ കമൽ ഹാസന്റെ വമ്പൻ തിരിച്ചു വരവ് കാണിച്ചു തന്ന വിക്രം എന്ന ചിത്രം തീയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ ആണ് നേടിയത്. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം ആഗോള ഗ്രോസ് ആയി നേടിയത് നാനൂറു കോടിക്കും മുകളിലാണ്. ഒരു മാസത്തിനു മുകളിൽ തീയേറ്ററിൽ കളിച്ചതിനു ശേഷമാണു ജൂലൈ രണ്ടാം വാരത്തോടെ ഈ ചിത്രം ഒടിടി റിലീസായി എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും, അതുപോലെ സിംപ്ലി സൗത്ത് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലുമാണ് വിക്രം സ്ട്രീമിങ് നടത്തിയത്. അതിൽ തന്നെ സിംപ്ലി സൗത്തിൽ ഇപ്പോൾ ഓൾ ടൈം റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് വിക്രം. സിംപ്ലി സൗത്ത് ടീം തന്നെയാണ് ഈ വിവരം ഒഫീഷ്യലായി പുറത്ത് വിട്ടത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സിംപ്ലി സൗത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ചിത്രമായി വിക്രം മാറി.
മാത്രമല്ല സിംപ്ലി സൗത്തിൽ ഏറ്റവും കൂടുതൽ സമയം സ്ട്രീം ചെയ്ത ചിത്രമെന്ന റെക്കോർഡും ഇനി മുതൽ വിക്രത്തിനായിരിക്കും. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേർന്നാണ് നിർമ്മിച്ചത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം ലോകേഷും രത്ന കുമാറും ചേർന്നാണ് രചിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന റെക്കോർഡും ഡബിൾ മാർജിനിൽ തകർത്ത ചിത്രമാണ് വിക്രം. നാൽപതു കോടിക്ക് മുകളിലാണ് ഈ ചിത്രം കേരളത്തിൽ നിന്നും നേടിയത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.