തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആവേശംപൂർവം കാത്തിരുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് തമിഴ് ചിത്രമായ വിക്രം ഇന്ന് മുതൽ ആഗോള റിലീസായി എത്തുകയാണ്. മലയാളി സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്ന ഈ ചിത്രം കേരളത്തിലെ അഞ്ഞൂറിലധികം സ്‌ക്രീനുകളിൽ മെഗാ റിലീസായാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത്. ഉലക നായകൻ കമൽ ഹാസൻ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും, അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയും എത്തിയിരിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും രത്ന കുമാറും ചേർന്നാണ്.
രാജ് കമൽ ഇന്റെനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ, ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ എന്നിവ സൂപ്പർ ഹിറ്റുകളായതോടെ വലിയ ഹൈപ്പിലാണ് വിക്രം തീയേറ്ററുകളിലെത്തുന്നത്. കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായാണ് വിക്രം ലോകം മുഴുവനുമെത്തുന്നത്. അനിരുദ്ധ് രവിചന്ദര് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. ലോകേഷ് കനകരാജിന്റെ മുൻ ചചിത്രമായ കൈതിയുമായി ഉള്ള ബന്ധവും ഈ ചിത്രം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച വലിയ ഘടകമാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.