[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞെട്ടിക്കുന്ന ഇന്റർവെൽ ബ്ലോക്കുമായി വിക്രം; തീയേറ്ററുകളിൽ ഉത്സവമൊരുക്കി ആദ്യ പകുതി

ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വിക്രം ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. മാനഗരം, കൈതി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് വിക്രം. അദ്ദേഹവും രത്‌നകുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ കമൽ ഹാസൻ കൂടാതെ, മലയാളി താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും, അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയും അഭിനയിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ വലിയ ഹൈപ്പിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ ഫാൻസ്‌ ഷോകളോടെ ലോകം മുഴുവൻ പ്രദർശനമാരംഭിച്ച വിക്രത്തിന്റെ ആദ്യ പകുതി തീയേറ്ററുകളിൽ ഉത്സവം സൃഷ്ടിക്കുകയാണ്. ഇതിന്റെ ഇന്റർവെൽ അക്ഷരാർത്ഥത്തിൽ തീയായി മാറിയിട്ടുണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. പതുക്കെ ആരംഭിക്കുന്ന ചിത്രം കൃത്യമായ സ്പീഡിലാണ് മുന്നോട്ടു പോകുന്നത്.

എന്നാൽ ഇന്റർവെൽ ഭാഗം എത്തിയതോടെ വേറെ ലെവലിലേക്കാണ് ചിത്രം മാറുന്നത്. വിജയ് സേതുപതിയെ കാണിക്കുന്ന സ്ലോ മോഷൻ ഷോട്ടിന് വമ്പൻ കയ്യടിയാണ് തീയേറ്ററുകളിൽ ലഭിക്കുന്നത്. കമൽ ഹാസനും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ആദ്യ പകുതിയിൽ, പക്ഷെ നിറഞ്ഞു നിൽക്കുന്നത് ഫഹദ് ഫാസിലിന്റെ അമർ എന്ന കഥാപാത്രമായുള്ള പ്രകടനമാണെന്നു പറയാം. എന്നാൽ എല്ലാവർക്കും മുകളിൽ ആദ്യ പകുതിയിൽ സ്കോർ ചെയ്തിരിക്കുന്നത് തന്റെ കിടിലൻ പശ്‌ചാത്തല സംഗീതത്തിലൂടെ അനിരുദ്ധ് രവിചന്ദറാണ്. ഇതിനു മുൻപ് ഇത്രയും കയ്യടി ലഭിച്ച ഒരു ഇന്റർവെൽ ഭാഗം ബാഹുബലി രണ്ടാം ഭാഗത്തിനാണ് കണ്ടിട്ടുള്ളതെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. ലോകേഷ് കനകരാജിന്റെ അതിഗംഭീരമായ മേക്കിങ്ങും, വളരെ വ്യത്യസ്തമായ ശൈലിയിലൊരുക്കിയ തിരക്കഥയുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ലെന്നു ആദ്യ പകുതി തന്നെ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. രണ്ടാം പകുതിയിൽ ഒരു പക്കാ കമൽ ഹാസൻ ഷോക്കുള്ള വെടിമരുന്നാണ് വിക്രം ആദ്യ പകുതിയിൽ ലോകേഷ് നിറച്ചു വെച്ചിരിക്കുന്നത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

21 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.