നിറഞ്ഞ സദസ്സിൽ പൊട്ടിച്ചിരി നിറച്ചുകൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്ത വികടകുമാരൻ ജൈത്രയാത്ര തുടരുകയാണ്. ബിനു എന്ന യുവ അഭിഭാഷകന്റെ കഥ പറഞ്ഞ ചിത്രം വളരെ മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി ആണ് മുന്നേറുന്നത്. ചിരി ചിത്രം ആയ വികടകുമാരൻ കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. വിജയ കോമ്പിനേഷൻ ആയ വിഷ്ണു ഉണ്ണികൃഷ്ണൻ – ധർമജൻ കൂട്ടുകെട്ട് വീണ്ടും വിജയം ആവർത്തിച്ച നിമിഷത്തിൽ ചിത്രം കേരളത്തിന് പുറത്ത് റിലീസിന് ഒരുക്കുകയാണ് അണിയറപ്രവർത്തകർ. തമിഴ് നാടിലും, കർണാടകയിലും, ആന്ധ്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായി അറുപതോളം തീയറ്ററുകളിൽ ആണ് ചിത്രം റിലീസിന് എത്തുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ തീയേറ്റർ ലിസ്റ്റ് അണിയറപ്രവർത്തകർ പുറത്തു വിട്ടു.
ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അജയ് ഘോഷും, ബിജോയ് ചന്ദ്രനും നിർമ്മിച്ച ചിത്രം അഡ്വക്കേറ്റ് ബിനു എന്ന യുവാവിന്റെ കഥ പറയുന്നു. അഡ്വക്കേറ്റ് ബിനു തന്റെ നാട്ടിൽ നടക്കുന്ന ഒരു കൊലപാതകം മൂലം പ്രശനങ്ങൾ അനുഭവിക്കുന്നതും അതിനെ ബിനു ബുദ്ധിപരമായ രീതിയിൽ നേരിടുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ഈ ത്രില്ലർ ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ നായിക ആയി എത്തിയത് മാനസ രാധാകൃഷ്ണൻ ആയിരുന്നു. ബൈജു, ജയൻ ചേർത്തല, ഇന്ദ്രൻസ്, സുനിൽ സുഖദ, റാഫി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ബോബൻ സാമൂവലിന് വേണ്ടി മുൻപ് റോമൻസ് രചിച്ച വൈ. വി. രാജേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് ഡേവിഡ് കച്ചപ്പള്ളി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.