ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിച്ചു ബോബൻ സാമുവൽ സംവിധാനം ചെയ്ത ചിത്രം വികടകുമാരൻ നാളെ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് പുറത്തു വിട്ടു. കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധർമജനും ഒന്നിക്കുന്ന ചിത്രം ഒരു മുഴുനീള കോമഡി ഫാമിലി എന്റർടൈനർ ആണ്. റോമൻസ് റിലീസിന്റെ 5 ആമത്തെ വർഷം തന്നെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി വികടകുമാരനു ഉണ്ട്. ചിത്രത്തിലെ നായകനായ ബിനു എന്ന കേസില്ലാ വക്കീലായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ഒരു വക്കാലത്ത് എത്തുന്നതും തുടർന്ന് വരുന്ന പുലിവാലുകളും ആണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ബിനു വിന്റെ ഗുമസ്തനായി എത്തുന്നത് ധർമജൻ ആണ് നായികയായി മാനസ രാധാകൃഷ്ണനും ചിത്രത്തിൽ ഉണ്ട്.
ഈസ്റ്റർ റിലീസുകളിൽ ആദ്യം എത്തുന്ന ചിത്രം എന്ന നിലയ്ക്ക് വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് ഉള്ളത്. ബൈജു, ഇന്ദ്രൻസ്, സലിം കുമാർ, സുനിൽ സുഖദ, റാഫി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനപ്രിയൻ, റോമൻസ് തുടങ്ങിയ ഹിറ്റുകളുടെ സംവിധായകനായ ബോബൻ സാമൂവലിന്റെ അഞ്ചാമത് ചിത്രമാണ് വികടകുമാരൻ. റോമൻസ്, ജോർജേട്ടന്റെ പൂരം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വൈ. വി. രാജേഷാണ് ഈ ചിത്രത്തിനും രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അജയ് ഡേവിഡ് ആണ്. കഴിഞ്ഞ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ എസ്രയ്ക്ക് ശേഷം രാഹുൽ രാജ് സംഗീതം പകരുന്ന ചിത്രം കൂടിയാണ് വികടകുമാരൻ. തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ ചിത്രം നാളെ മുതൽ.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.