ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 67 . ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രം ഒരു ഗ്യാങ്സ്റ്റർ ത്രില്ലറാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഫെബ്രുവരി ആദ്യ വാരം ഇതിന്റെ ഒട്ടേറെ അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന മൈക്കൽ എന്ന ചിത്രത്തിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട ചടങ്ങിൽ വെച്ചാണ് പ്രേക്ഷകരുടെ ചോദ്യത്തിന് ലോകേഷ് മറുപടി പറയുന്നത്. ദളപതി 67 ഇൽ ആക്ഷൻ മാത്രമല്ല, വിജയ്‌യുടെ വിന്റേജ് സ്റ്റൈലിൽ ഉള്ള പ്രണയ രംഗങ്ങളും ഉണ്ടാകുമെന്നാണ് ലോകേഷ് വെളിപ്പെടുത്തുന്നത്.
താൻ ആ സീനുകൾ ഉൾപ്പെടുന്ന തിരക്കഥയുടെ ഭാഗം വിജയ് സാറിന് നൽകി കഴിഞ്ഞു എന്നും ലോകേഷ് പറയുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്നാണ് സൂചന. ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, തൃഷ, അർജുൻ, മൻസൂർ അലി ഖാൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുമെന്നും സൂചനയുണ്ട്. വിക്രത്തിലെ അമർ എന്ന കഥാപാത്രമായാണ് ഫഹദ് ഇതിലെത്തുക എന്നാണ് സൂചന. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലോകേഷ് അവതരിപ്പിക്കുന്ന, സുൻദീപ് കിഷൻ, വിജയ് സേതുപതി എന്നിവർ അഭിനയിച്ച മൈക്കൽ എന്ന ഗ്യാങ്സ്റ്റർ ചിത്രം ഈ വരുന്ന ഫെബ്രുവരി മൂന്നിനാണ് റിലീസ് ചെയ്യുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.