തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ഇതിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ, ഏതാനും ലൊക്കേഷൻ സെൽഫികൾ എന്നിവ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തുടങ്ങാൻ പോകുന്നു എന്ന വിവരമാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടിരിക്കുന്നത്. ഇനി ഇതിൽ ബാക്കി ഉള്ളത് രണ്ട് ആക്ഷൻ രംഗങ്ങളും രണ്ട് പാട്ടുകളും ആണെന്നും, അത് പൂർത്തിയാക്കി 2023 പൊങ്കൽ റിലീസായി വാരിസ് റിലീസ് ചെയ്യുമെന്നും അവർ ഒഫീഷ്യലായി തന്നെ ട്വീറ്റ് ചെയ്ത് കഴിഞ്ഞു. ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിൽ ആയാണ് ഈ ചിത്രത്തിന്റെ ഏറിയ പങ്കും ഷൂട്ട് ചെയ്തത്. ഈ ചിത്രത്തില്‍ ഒരു ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും വിജയ് അഭിനയിക്കുന്നതെന്നും, ഇതിലെ ദളപതിയുടെ കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷും ചേർന്നാണ് വാരിസ് നിർമ്മിക്കുന്നത്. മഹേഷ് ബാബു നായകനായ മഹർഷി ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷമാണ് ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. തെന്നിന്ത്യൻ സൂപ്പർ നായിക രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും വേഷമിടുന്നു. വാരിസിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു ഇതിൽ അതിഥി വേഷം ചെയ്യുമെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.